വെള്ളപ്പൊക്കം; ഗ്രീസിൽനിന്ന് 800 പേരെ രക്ഷിച്ചു
text_fields
ഏതൻസ്: കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തിൽ ഗ്രീസിൽനിന്ന് 800 പേരെ രക്ഷപ്പെടുത്തിതതായി അഗ്നിരക്ഷസേന അറിയിച്ചു. കോരിച്ചെരിയുന്ന മഴയെ തുടർന്ന് തെരുവുകളിൽനിന്ന് കാറുകളടക്കം കടലിലേക്ക് ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്. ബൾഗേറിയയിലും തുർക്കിയിലും കനത്ത പ്രളയം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ഗ്രീസിൽ മൂന്ന് പേർ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിലുമായി 14 പേർ മരിച്ചിട്ടുണ്ട്. സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ വിദഗ്ധരും ഡിസാസ്റ്റർ റെസ്പോൺസ് യൂണിറ്റുകളിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും കരസേനയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും ദൂരസ്ഥലങ്ങളിൽ എത്താൻ ശ്രമിക്കുന്നുണ്ടെന്നും അഗ്നിശമന സേനാ വക്താവ് വാസിലിസ് വത്രകോഗിയാനിസ് പറഞ്ഞു.
ഒറ്റപ്പെട്ടുപോയവരെ കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകൾ ശ്രമങ്ങൾ തുടരുകയാണ്. 12 മണിക്കൂറിനുള്ളിൽ ഏതൻസിൽ ശരാശരി വാർഷിക മഴയുടെ ഇരട്ടിയിലധികം ലഭിച്ചതായി സർക്കാർ വക്താവ് പാവ്‌ലോസ് മരിനാക്കിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.