വെള്ളപ്പൊക്കം: ലിബിയയിൽ കാണാതായത് 10,000ത്തിലധികം പേരെ, 1,000 മൃതദേഹങ്ങൾ കണ്ടെടുത്തു
text_fieldsഡെർന (ലിബിയ): ലിബിയയിൽ കഴിഞ്ഞദിവസമുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും 10,000 പേരെ കാണാതായതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഡെർന നഗരത്തോട് ചേർന്ന അണക്കെട്ടുകൾ പൊട്ടിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാനിടയാക്കിയത്. കിഴക്കൻ നഗരമായ ഡെർനയുടെ നാലിലൊന്ന് ഭാഗവും നശിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡെർനയിൽ മാത്രം 2,200 പേർ മരിക്കുകയും 1,000 മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
മരണസംഖ്യ ഉയരുമെന്ന് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. ഡെർന നഗരത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വാഹനങ്ങൾ ഒഴുകിപോകുന്നതും കെട്ടിടങ്ങൾ തകരുന്നതും ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 700ഓളം മൃതദേഹങ്ങൾ അധികൃതർ മറവു ചെയ്തു. നഗരത്തിന്റെ 25% അപ്രത്യക്ഷമായതായും മൃതദേഹങ്ങൾ ചിതറികിടക്കുകയാണെന്നും സിവിൽ ഏവിയേഷൻ മന്ത്രിയും എമർജൻസി കമ്മിറ്റി അംഗവുമായ ഹിചെം അബു ചിയോവാട്ട് പറഞ്ഞു.
അതിനിടെ, കാണാതായവരുടെ എണ്ണം 10,000 ആണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (ഐഎഫ്ആർസി) പ്രതിനിധി സംഘത്തിന്റെ തലവൻ ടാമർ റമദാൻ ജനീവയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.