കൂടുതൽ കാലം വെള്ളത്തിനടിയിൽ ജീവിച്ച റെക്കോഡ് സ്വന്തമാക്കിയിട്ടും മടങ്ങാതെ ഗവേഷകൻ
text_fieldsഫ്ലോറിഡ: ഏറ്റവും കൂടുതൽ കാലം വെള്ളത്തിനടിയിൽ ജീവിച്ച റെക്കോഡ് സ്വന്തം പേരിലാക്കിയിട്ടും ഉപരിതലത്തിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ ഗവേഷകൻ. സൗത് ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ജോ ദിതൂരിയാണ് പുതിയ റെക്കോഡ് തീർത്തത്. കഴിഞ്ഞ ദിവസം 73 ദിവസമാണ് ഇദ്ദേഹം വെള്ളത്തിനടിയിൽ പൂർത്തിയാക്കിയത്.
സ്റ്റീലും ഗ്ലാസും ഉപയോഗിച്ച് നിർമിച്ച വളരെ ചെറിയ കാബിനിൽ കടലിൽ 30 അടി താഴ്ചയിലാണ് ഇദ്ദേഹം കഴിയുന്നത്. ഓരോ ദിവസത്തെയും കാര്യങ്ങൾ ഇദ്ദേഹം തന്‍റെ ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുമുണ്ട്. ഈ ജീവിതം ആരംഭിച്ചിട്ട് 73 ദിവസമായെന്നും പക്ഷേ തിരികെ വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും 100 ദിവസം ഇവിടെ തികക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞു.
വരും തലമുറകൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്കും പ്രചോദനം നൽകുകയാണ് തന്‍റെ ലക്ഷ്യം. കടലിനടിയിലെ ജീവിതവും ഇത്തരം അവസ്ഥയിൽ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും പഠിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. ഡോ. ഡീപ് സീ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം യു.എസ് നേവിയിലെ മുൻ ഉദ്യോഗസ്ഥനുമാണ്.
ഗിന്നസ് വേൾഡ് റെക്കോഡ്സ് അനുസരിച്ച്, നിശ്ചിത ആവാസവ്യവസ്ഥയിൽ വെള്ളത്തിനടിയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചതിന്റെ റെക്കോഡ് ഇതുവരെ അമേരിക്കൻ ജീവശാസ്ത്രജ്ഞരായ ബ്രൂസ് കാന്റ്രെൽ, ജെസ്സിക്ക ഫെയ്ൻ എന്നിവരുടെ പേരിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.