നാഗ്പൂരിൽനിന്നും പറന്ന് ലോകം കാണൂ -ഖത്തർ എയർവേയ്സിന്‍റെ പഴയ പരസ്യം വൈറലാകുന്നു
text_fieldsന്യൂഡൽഹി: തങ്ങളുടെ നാലു പ്രതിവാര ഫ്ലൈറ്റുകളിലേതെങ്കിലും ഒന്നിൽ നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണൂ എന്ന ഖത്തർ എയർവേയ്സിന്‍റെ പഴയ പരസ്യം വൈറലാകുന്നു. qatarairways.com ലെ ഹോംപേജിൽ തന്നെയാണ് പരസ്യ ബാനറുള്ളത്.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സർവീസ്. ഇന്ത്യയിൽനിന്നുള്ള നിങ്ങളുടെ അടുത്ത അവധിയിൽ, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തർ എയർവേയ്‌സിലെ ആഢംബര യാത്ര എന്നും ഓർക്കുന്നതായിരിക്കുമെന്നും പരസ്യം പറയുന്നു.
നേരത്തെ, ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഖത്തർ അടക്കം രാഷ്ട്രങ്ങൾ രംഗത്തുവന്നപ്പോൾ ഖത്തർ എയർവേയ്സ് ബഹിഷ്കരിക്കണമെന്ന് തീവ്രവലതുപക്ഷ അനുകൂലികൾ ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന്, ഇക്കാര്യത്തിന് ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗ് കാമ്പയിൻ ട്വിറ്ററിൽ ആരംഭിച്ചെങ്കിലും അക്ഷരപ്പിശക് സംഭവിച്ചു. Boycott എന്ന വാക്കിന് Bycott എന്നാണ് ഉപയോഗിച്ചത്.
ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് ഗൗരവ് ഗോയൽ, ഛണ്ഡീഗഢ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമിത് റാണ തുടങ്ങിയ പ്രമുഖരടക്കം തെറ്റായ ഹാഷ്ടാഗാണ് ഉപയോഗിച്ചത്. തീവ്രഹിന്ദുത്വ പ്രവർത്തകരുടെ കാമ്പയിൻ ഹാഷ് ടാഗിലെ തെറ്റാണ് പിന്നീട് ട്രെൻഡിങ്ങായത്. ആദ്യം ബോയ്കോട്ട് എന്ന് തെറ്റാതെ എഴുതാൻ പഠിക്കൂ എന്നാണ് ഇതിനെതിരെ വരുന്ന ട്രോളുകൾ. ഈ സാഹചര്യത്തിലാണ് ഖത്തർ എയർവേയ്സിന്‍റെ പഴയ പരസ്യം ശ്രദ്ധേയമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.