ഭക്ഷ്യ ക്ഷാമം: തീറ്റ കുറക്കണമെന്ന് കൊറിയക്കാരോട് കിം ജോങ് ഉൻ
text_fieldsസോൾ: രാജ്യത്തെ പൗരന്മാരോട് 2025 വരെ ഭക്ഷണം കഴിക്കലിൽ മിതത്വം പാലിക്കാനാവാശ്യപ്പെട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. 2025 വരെ രാജ്യം കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്നും അത് പരിഹരിക്കാൻ അടുത്ത നാല് വർഷത്തേക്ക് തീറ്റ കുറക്കണമെന്നുമാണ് അറിയിപ്പ്. 2025ന് മുമ്പായി അതിർത്തി തുറക്കാനുള്ള സാധ്യത വിരളമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഉത്തരകൊറിയ കഴിഞ്ഞ വർഷം ജനുവരിയിൽ ചൈനയുമായുള്ള അതിർത്തി അടച്ചിരുന്നു. അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2025ൽ അതിർത്തി തുടക്കുന്നതുവരെ ജനങ്ങൾ ക്ഷാമം നേരിടേണ്ടിവരുമെന്ന് ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 'രാജ്യത്തെ ഭക്ഷണ സാഹചര്യം ഇതിനകം തന്നെ അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും, വരുന്ന ശൈത്യകാലത്ത് തങ്ങള്‍ക്ക് ഇത്തരത്തിൽ നിലനിൽക്കാൻ സാധിക്കില്ലെന്നും' ജനങ്ങൾ പറഞ്ഞതായി മീഡിയ പോര്‍ട്ടലായ ആര്‍എഫ്എ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.