അഫ്ഗാനിൽ വിദേശ കറൻസി നിരോധിച്ചു
text_fieldsകാബൂള്‍: അഫ്ഗാനിസ്താനില്‍ വിദേശ കറന്‍സികള്‍ പൂര്‍ണമായി നിരോധിച്ചു. താലിബാന് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം നിലച്ചതിനു പിന്നാലെയാണ് താലിബാെൻറ തീരുമാനം.
രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന് കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാന് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമനടപടി നേരിടേണ്ടിവരുമെന്നും താലിബാന് മുന്നറിയിപ്പു നൽകി.
അഫ്ഗാനിസ്താനില്‍ യു.എസ് ഡോളറിെൻറ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സിയും ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.