എസ്.സി.ഒ സമ്മേളനത്തിൽ പാക് വിദേശകാര്യ മന്ത്രി പങ്കെടുക്കും
text_fieldsഇസ്ലാമാബാദ്: അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) യോഗത്തിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്താൻ ഉതകുന്നതായിരിക്കും സന്ദർശനമെന്നാണ് വിലയിരുത്തൽ. വിദേശകാര്യ മന്ത്രാലയം വക്താവ് മുംതാസ് സഹ്റ ബലോചാണ് സന്ദർശന വിവരം പുറത്തുവിട്ടത്.
മേയ് നാല്, അഞ്ച് തീയതികളിൽ ഗോവയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന പാക് പ്രതിനിധി സംഘത്തെ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുമെന്ന് പ്രതിവാര വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ പല വിഷയങ്ങളിലും തർക്കം നിലനിൽക്കുന്നതിനാൽ ബിലാവൽ ഭൂട്ടോ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ക്ഷണമനുസരിച്ചാണ് ബിലാവൽ ഭൂട്ടോ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.