Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്​സിനേഷൻ...

വാക്​സിനേഷൻ പൂർത്തിയാക്കിയ വിദേശ പൗരൻമാർക്ക്​​ അടുത്തമാസം മുതൽ യു.എസിൽ പ്രവേശിക്കാം

text_fields
bookmark_border
വാക്​സിനേഷൻ പൂർത്തിയാക്കിയ വിദേശ പൗരൻമാർക്ക്​​ അടുത്തമാസം മുതൽ യു.എസിൽ പ്രവേശിക്കാം
cancel

വാഷിങ്​ടൺ: രണ്ടു ​ ഡോസ്​ വാക്​സിൻ കോവിഡ് സ്വീകരിച്ച വിദേശ യാത്രക്കാർക്ക്​​ നവംബർ എട്ടുമുതൽ യു.എസിൽ പ്രവേശിക്കാം. കരമാർഗവും ആകാശമാർഗവും എത്തുന്നവർക്ക്​ പ്രവേശനം നൽകും. കോവിഡിനെ തുടർന്ന്​ കടുപ്പിച്ച യാത്രനിയന്ത്രണങ്ങളിൽ ഇളവു നൽകിയ വിവരം വൈറ്റ്​ഹൗസ്​ അസിസ്​റ്റൻറ്​ പ്രസ്​ സെക്രട്ടറി കെവിൻ മൗനോസ്​ ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​.

കോവിഡ്​ വ്യാപനം തടയുന്നതി​െൻറ ഭാഗമായി 2020 മാർച്ചിലാണ്​ യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, ഇന്ത്യ, ചൈന,ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിലക്കേർപ്പെടുത്തി യു.എസ്​ അതിർത്തികൾ അടച്ചത്. കരമാർഗം മെക്​സി​േകാ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും വിലക്കി.

വിമാനം വഴിയെത്തുന്നവർ യാത്രപുറപ്പെടുന്നതിനു മൂന്നു ദിവസം മുമ്പ്​ കോവിഡ്​ പരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞമാസം പുറത്തിറക്കിയ യാത്രമാർഗനിർദേശം.

വിമാനക്കമ്പനികൾ യാത്രക്കാരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കണം. കരമാർഗം എത്തുന്നവർക്കായും രണ്ടുഘട്ടമായി അതിർത്തികൾ തുറക്കുമെന്ന്​ ഈ വാരാദ്യം വൈറ്റ്​ഹൗസ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US​Covid 19
News Summary - Foreign nationals who completed vaccination can enter US
Next Story