അഫ്ഗാൻ മുൻധനമന്ത്രി വാഷിങ്ടണിൽ ഊബർ ഡ്രൈവർ
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താന്‍ മുന്‍ ധനമന്ത്രിയായിരുന്ന ഖാലിദ് പയേന്ദ വാഷിങ്ടണിൽ ഊബർ ഡ്രൈവറായി പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്താന്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി ഒരു പൊതുയോഗത്തിൽ ധനമന്ത്രിക്കെതിരെ സംസാരിച്ചതിനെതുടർന്നാണ് ഖാലിദ് മന്ത്രിസഭയിൽ നിന്ന് രാജി വെച്ചത്. അഫ്ഗാനിൽ താലിബാന്‍ അധികാരം പിടിച്ചടക്കുന്നതിന് ഒരാഴ്ച മുമ്പാണിത്.
അഫ്ഗാനിസ്താനിൽ സർക്കാറിന് അധികാരം നഷ്ടപ്പെടുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും എന്നാൽ അഷ്‌റഫ് ഗനിയുടെ മേലുള്ള എല്ലാ വിശ്വാസവും തനിക്ക് ആദ്യമേ നഷ്ടപ്പെട്ടിരുന്നതായും ദി വാഷിങ്ടൺ പോസ്റ്റിനോട് അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്ഗനിയുടെ സർക്കാറിന് താലിബാനെ പ്രതിരോധിച്ച് നിൽക്കാനുള്ള ഇച്ഛാശക്തി ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭയാർഥിയായി മറ്റ് രാജ്യങ്ങളിൽ ജീവിക്കേണ്ടി വരുന്നത് വളരെ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിൽ അധികാരമേറ്റെടുക്കുന്നത്. ഈയിടെ യുഎന്‍ പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമായി അഫ്ഗാനിസ്താനെ പട്ടികപ്പെടുത്തിയിരുന്നു. സർവേയിൽ പങ്കെടുത്ത 149 രാജ്യങ്ങളിൽ അവസാനത്തെ റാങ്കാണ് അഫ്ഗാനിസ്താന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.