സൂക്ഷിച്ചു നോക്കൂ, ഈ ഫുഡ് ഡെലിവറി ബോയിയെ നിങ്ങളറിയും
text_fieldsവർഷങ്ങൾക്ക് മുമ്പ് അഫ്ഗാനു വേണ്ടി അന്താരാഷ്ട്ര ചർച്ചകളിൽ വരെ പെങ്കടുത്ത കേന്ദ്രമന്ത്രി ഇപ്പോൾ ഉപജീവനം നടത്തുന്നത് ജർമനയിൽ ഫുഡ് ഡെലിവറി ജോലി ചെയ്ത്. തുര്‍ക്കി ചാനലായ ടി.ആര്‍.ടിയുടെ റിപ്പോര്‍ട്ടര്‍ അലി ഓസ്കോക് ആണ് മുൻ കേന്ദ്രമന്ത്രി ഫുഡ് ഡെലവറി നടത്തുന്ന ചിത്രം ട്വീറ്റ് ചെയ്തത്.
അഫ്ഗാൻ വാർത്താവിനിമയ മന്ത്രിയായിരുന്ന സയ്യിദ് അഹ്മദ് ഷാ സാദത്ത് ജർമനിയിൽ ഫുഡ് ഡെലിവറി ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. 2017 ൽ അഫ്ഗാനു വേണ്ടി വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാൻ ഇന്ത്യയുമായി ചർച്ചകൾ നടത്തിയത് സയ്യിദ് അഹ്മദ് ഷാ സാദത്തായിരുന്നു. അഫ്ഗാനിൽ വാർത്താ വിനിമയ സംവിധാനങ്ങളും മൊബൈൽ നെറ്റ്വർക്കും വ്യാപിപ്പിക്കുന്നതിന് സാദത്തിന്‍റെ നേതൃത്വത്തിൽ നിരവധി നീക്കങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെയടക്കം സഹായത്തോടെ ഇതിൽ ഏറെ മുന്നേറാനുള്ള ശ്രമമാണ് സാദത്ത് നടത്തിയിരുന്നത്.
എന്നാൽ, 2020 ഒാടെ അമേരിക്ക അഫ്ഗാനിൽ നിന്ന് സൈനിക പിൻമാറ്റം തുടങ്ങുകയും താലിബാൻ സ്വാധീനം വർധിപ്പിക്കുകയും ചെയ്തതോടെ സാദത്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് നാടുവിടുകയായിരുന്നു. ജർമനിയിലേക്ക് പോയ അദ്ദേഹം പിന്നീട് അവിടെ പല ജോലികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. ഇപ്പോൾ സൈക്കിളിൽ ഫുഡ് ഡെലിവറി നടത്തുകയാണ് ഈ മുൻ കേന്ദ്രമന്ത്രി.
താലിബാൻ കാബൂൾ കീഴടക്കിയതോടെ പ്രസിഡന്‍റ് ഗനിയടക്കമുള്ളവർ നാടുവിട്ടിരുന്നു. ധാരാളം പണവും മറ്റുമായാണ് അഷ്റഫ് ഗനി നാടുവിട്ടതെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, നേരത്തെ തന്നെ നാടുവിടേണ്ടി വന്ന സയ്യിദ് സാദത്തിനെ പോലുള്ളവർ പല തരത്തിലുള്ള തൊഴിലെടുത്ത ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത് അവർ അഴിമതിക്കാരല്ലാത്തതിനാലാണെന്നാണ് അലി ഓസ്കോകിന്‍റെ ട്വീറ്റിന് മറുപടിയായി പലരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.