'ഉടുവസ്ത്രം മാറാനാകാതെ നാടുവിടുകയായിരുന്നു'; അഫ്ഗാൻ പ്രസിഡന്‍റിനെ കുറിച്ച് ഉപദേഷ്ടാവ്
text_fieldsകാബൂൾ: നാലു കാറ് നിറയെ പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളുമായിട്ടാണ് അഫ്ഗാൻ പ്രസിഡന്‍റ് അശ്റഫ് ഗനി രാജ്യം വിട്ടതെന്ന തരത്തിൽ റഷ്യ നടത്തിയ പരാമർശങ്ങൾ നിഷേധിച്ച് രാഷ്ട്രീയ ഉപദേശകൻ. ഗനിക്കെതിരെ രാജ്യത്ത് കടുത്ത എതിർപ് ഉയരുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് താലിബാൻ അഫ്ഗാനിസ്താനിൽ എത്തുന്നത്. അത്രയെളുപ്പം എല്ലാം വീഴുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഗനി ഞായറാഴ്ച രാജ്യം വിടുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഉപദേശകൻ പറഞ്ഞു. ഉടുവസ്ത്രം മാറാൻ പോലും നിൽക്കാതെയായിരുന്നു കിട്ടിയ വിമാനത്തിൽ നാടുവിടൽ.
താലിബാനുമായി ബന്ധമുള്ള ഒരാൾ കാബൂളിൽ ഗനിയെ കണ്ട് സർക്കാർ കീഴടങ്ങണമെന്ന് നിർദേശിക്കുകയായിരുന്നു. അതോടെ പന്തികേടു തോന്നി ഇനിയും നിൽക്കുന്നത് ജീവൻ അപകടത്തിലാക്കുമെന്ന് കണ്ടാണ് തീരുമാനമെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറയുന്നു.
താലിബാനുമായി യു.എസ് ഉണ്ടാക്കിയ കരാർ പ്രകാരം അശ്റഫ് ഗനി രാജിവെച്ച് കൂട്ടുഭരണം സ്ഥാപിക്കാനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.