പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു
text_fieldsകറാച്ചി: പ്രാർഥന കഴിഞ്ഞ് മസ്ജിദിൽ നിന്ന് ഇറങ്ങി വരവേ ബലൂചിസ്താൻ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡി.ഐ.ജി നസീർ അഹമ്മദ് കുർദ് പറഞ്ഞു. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
അതിനിടെ, വെള്ളിയാഴ്ച രാവിലെ മസ്തുങിൽ റിമോട്ട് കൺട്രോൾ നിയന്ത്രിത ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നാലുപേർക്ക് പരിക്കുണ്ട്. ഒരു ഗോത്രവർഗ നേതാവിനെയും രാഷ്ട്രീയ നേതാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും ഇരുവരും രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.