ബനഡിക്ട് 16ാമന്റെ ആരോഗ്യനിലയിൽ പുരോഗതി; കുർബാനയിൽ പങ്കെടുത്തു
text_fieldsവത്തിക്കാൻ: പോപ് എമിരിറ്റസ് ബനഡിക്ട് 16 ാമന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം തന്റെ മുറിയിൽ നടന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തെന്നും വത്തിക്കാൻ അറിയിച്ചു. ബുധനാഴ്ച ഫ്രാൻസിസ് മാർപാപ്പയാണ്, തന്റെ മുൻഗാമിയായ ബനഡിക്ട് 16 ാമന്റെ ആരോഗ്യനില ആശങ്കജനകമാണെന്ന് അറിയിച്ചത്. വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ കഴിയുന്ന പോപ് എമിരിറ്റസിനെ സന്ദർശിച്ച മാർപാപ്പ അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർഥിക്കാൻ ആഹ്വാനംചെയ്തിരുന്നു. 2005 മുതൽ 2013 വരെ 265ാമത്തെ മാർപാപ്പയെന്ന നിലയിൽ ആഗോള കത്തോലിക്കാ സഭയെ നയിച്ച ബനഡിക്ട് 16 ാമൻ പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28ന് സ്ഥാനമൊഴിയുകയായിരുന്നു. തുടർന്ന് അദ്ദേഹം പോപ് എമിരിറ്റസ് എന്നാണ് അറിയപ്പെടുന്നത്. വിരമിക്കലിനു ശേഷം വത്തിക്കാനിലെ ആശ്രമത്തിൽ ഏകാന്തവാസത്തിലാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.