ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് ജേക്കബ് സുമ കോടതിയിൽ കീഴടങ്ങി
text_fieldsജൊഹാനസ് ബർഗ്: അഴിമതിക്കേസിൽ കുറ്റാരോപിതനായ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് ജേക്കബ് സുമ ഒടുവിൽ കോടതിയിൽ കീഴടങ്ങി. കോടതിയലക്ഷ്യക്കേസിൽ അദ്ദേഹത്തെ ഭരണഘടന കോടതി 15 മാസം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു സുമയുടെ നിലപാട്. തെൻറ പ്രായം കണക്കിലെടുക്കുേമ്പാൾ കോവിഡ് കാലത്ത് ജയിലിൽ കഴിയുന്നത് വധശിക്ഷക്കു തുല്യമാണെന്നായിരുന്നു സുമയുടെ വാദം.
കോടതിയിൽ ഹാജരാകാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുകയും ചെയ്തു. അതിനിടെ, കീഴടങ്ങിയില്ലെങ്കിൽ വീട്ടിലെത്തി സുമയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി. തുടർന്നാണ് 79കാരനായ മുൻ പ്രസിഡൻറ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തെ കവാസുലു നാറ്റൽ പ്രവിശ്യയിലെ കറക്ഷനൽ ഫെസിലിറ്റി സെൻററിലേക്ക് അയച്ചു. ദക്ഷിണാഫ്രിക്കയിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന ആദ്യ പ്രസിഡൻറാണിദ്ദേഹം. 2009 മുതൽ 2018 വരെയാണ് സുമ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറായിരുന്നത്.
അഴിമതിക്കേസിൽ തെളിവു നൽകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.