അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റം അബദ്ധം; സ്ത്രീകളും പെൺകുട്ടികളും യാതനകൾ സഹിക്കേണ്ടി വരുമെന്ന് ബുഷ്
text_fieldsബെർലിൻ: അഫ്ഗാനിസ്താനിൽ നിന്ന് നാറ്റോ സേനയെ പിൻവലിക്കാനുള്ള നീക്കത്തെ എതിർത്ത് യു.എസ് മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷ്. ''അഫ്ഗാൻ ജനതയെ ഒന്നടങ്കം താലിബാൻ കൂട്ടക്കൊല ചെയ്യും. ആ രാജ്യത്തെ സ്ത്രീകളും പെൺകുട്ടികളും കൊടും യാതനകൾ സഹിക്കേണ്ടി വരും. വലിയൊരു അബദ്ധമാണ് കാണിച്ചിരിക്കുന്നത്. ഓർക്കുേമ്പാൾ ഹൃദയം നുറുങ്ങുന്നു''-ബുഷ് ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സെപ്റ്റംബർ ആക്രമണത്തിന് ശേഷം ഉസാമ ബിൻലാദനെ പിടികൂടാനും ഭീകരവിരുദ്ധ വേട്ടക്കുമായി 2001ലാണ് ജോർജ് ബുഷ് യു.എസ് സേനയെ അഫ്ഗാനിസ്താനിലേക്ക് അയച്ചത്. വർഷങ്ങൾക്ക് ശേഷം, താലിബാനടക്കമുള്ളവരുമായി കരാറുണ്ടാക്കിയാണ് വിദേശ സൈന്യം അഫ്ഗാൻ വിട്ടത്. നാറ്റോ സൈന്യം പിൻമാറിയതോടെ അഫ്ഗാൻ സർക്കാറിന്‍റെ സ്വാധീന മേഖലകൾ ചുരുങ്ങി വരികയാണ്. താലിബാൻ സ്വാധീന മേഖലകൾ വ്യാപിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.