ട്രംപ് നാളെ കീഴടങ്ങിയേക്കും; കോടതിക്ക് മുന്നിൽ വൻ സുരക്ഷ, മാധ്യമപ്പട
text_fieldsന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ മൂന്നിന് മാൻഹട്ടനിലെ കോടതിയിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ട്രംപ് വിഷയം ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും ഇടയിൽ രൂക്ഷമായ തർക്കത്തിന് വഴിവെച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യത്തെ മുൻ പ്രസിഡന്റായിരിക്കുകയാണ് ട്രംപ്.
ലോവർ മാൻഹട്ടനിലുള്ള സെന്റർ സ്ട്രീറ്റിലെ ക്രിമിനൽ കോടതിയിൽ ട്രംപ് കീഴടങ്ങും എന്നാണ് സൂചന. കോടതിക്ക് ചുറ്റും ബാരിക്കേഡുകൾ ഉയർന്നുകഴിഞ്ഞു. ഡസൻ കണക്കിന് റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും ഇവിടേക്കുള്ള റോഡിൽ നിരന്നുകഴിഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി ട്രംപ് ടവറിൽ തങ്ങി രാവിലെ ന്യൂയോർക്കിലേക്ക് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം എന്നും പറയപ്പെടുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പോണ്‍ താരത്തിന് പണം നൽകിയെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോർക്ക് ഗ്രാൻഡ് ജ്യൂറി കുറ്റം ചുമത്തി . പോൺ സ്റ്റാറുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ പണം നൽകിയെന്നാണ് ആരോപണം. 2016ലെ തെരഞ്ഞെടുപ്പ് കാലത്താണ് നടിക്ക് പണം നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളർ നൽകിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.