കൊറോണ ചൈന വൈറസ്- ട്രംപിെൻറ പരാമർശത്തിൽ നഷ്ടപരിഹാരം തേടി യു.എസിലെ ചൈനീസ് വംശജർ കോടതിയിൽ
text_fieldsവാഷിങ്ടൺ: പ്രസിഡൻറ് കാലത്ത് നിരന്തരം ചൈനക്കെതിരെ നടപടികളും വിമർശനങ്ങളുമായി രംഗത്തുണ്ടായിരുന്ന ട്രംപിനെതിരെ കോടതി നടപടികളുമായി യു.എസിലെ ചൈനീസ് വംശജർ. കോവിഡിനെ ചൈന വൈറസെന്ന് വിളിച്ചത് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണ്ടി ചൈനീസ് അമേരിക്കൻ മനുഷ്യാവകാശ സഖ്യമാണ് ന്യൂയോർകിലെ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്. വൈറസ് വിഷയത്തിൽ ട്രംപിനെ നടപടി പരിധിവിട്ടതും അതിക്രമപരമവുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. രാജ്യത്തെ ചൈനീസ് വംശജർക്ക് പരാമർശമുണ്ടാക്കിയ മാനസിക സമ്മർദം കണക്കിലെടുക്കാതെ നിരന്തരം അതേ പരാമർശം ആവർത്തിച്ചതായും കുറ്റപ്പെടുത്തുന്നുണ്ട്.
നഷ്ടപരിഹാമായി യു.എസിലെ ഓരോ ഏഷ്യൻ വംശജനും ഓരോ ഡോളർ വീതം നഷ്ടപരിഹാരം നൽകണം. 2.29 കോടി ഡോളർ വരുന്ന ഈ നഷ്ടപരിഹാര തുക ഉപയോഗിച്ച് ഏഷ്യൻ വംശജർ രാജ്യത്തിന് നൽകിയ സംഭാവനകൾ വരച്ചുകാട്ടുന്ന മ്യൂസിയം നിർമിക്കുമെന്നും സംഘടന പറഞ്ഞു.
എന്നാൽ, ഇത് ഭ്രാന്തമായ നിയമനടപടിയാണെന്ന് ട്രംപിെൻറ ഉപദേശകൻ ജാസൺ മില്ലർ കുറ്റപ്പെടുത്തി. കോടതിയിലെത്തുന്നതോടെ ഇത് തള്ളിപ്പോകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.