നാല് രാജ്യങ്ങൾ പട്ടിണിയിലേക്കെന്ന് യു.എൻ
text_fieldsയുനൈറ്റഡ് നേഷൻസ്: സംഘർഷത്തെ തുടർന്ന് നാല് രാജ്യങ്ങൾ പട്ടിണിയിലേക്കും ഭക്ഷ്യ വിഭവ ദൗർബല്യത്തിലേക്കും നീങ്ങുകയാണെന്ന് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ്. കോംഗോ, യമൻ, നോർത്ത് ഇൗസ്റ്റ് നൈജീരിയ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ അപകട മുനമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രതിസന്ധിയാണ് ഇൗ നാലുരാജ്യങ്ങളിലും അനുഭവപ്പെടാൻ പോകുന്നതെന്ന് രക്ഷാസമിതി അംഗങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. സംഘർഷം തുടരുന്ന സോമാലിയ, അഫ്ഗാനിസ്താൻ, ബുർക്കിനഫാസോ എന്നീ രാജ്യങ്ങളിലും ജനങ്ങൾ പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എത്രയും വേഗം നടപടി വേണമെന്നും ഗുെട്ടറസ് ആവശ്യപ്പെട്ടു.
െഎക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിലേക്ക് 22 ശതമാനം സഹായമേ ലഭിച്ചിട്ടുള്ളൂ. ഇതിനാൽ പല പദ്ധതികളും മാറ്റിവെക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്യേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.