ട്രംപിന്റെ കുടിയേറ്റ നിയമം വേർപെടുത്തിയ നാലു കുടുംബങ്ങൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി
text_fieldsന്യൂയോർക്ക്: ഡോണൾഡ് ട്രംപിെൻറ ഭരണകാലത്തെ വിവാദമായ കുടിയേറ്റ നിയമം മൂലം വേർപെട്ട നാലു കുടുംബങ്ങൾക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാൻ ബൈഡൻ ഭരണകൂടം അനുമതി നൽകും. മെക്സികോ അതിർത്തിയിലാണ് നാലു കുടുംബങ്ങൾ ഇരുരാജ്യങ്ങളിലുമായി വേർത്തിരിക്കപ്പെട്ടത്.
2017ലാണ് മാതാപിതാക്കളും മക്കളും ഇരുരാജ്യങ്ങളിലുമായി നിയമതടസ്സം മൂലം കുടുങ്ങിയത്. ഇതിൽ രണ്ടു കുടുംബങ്ങളിലെ കുട്ടികൾ മെക്സിക്കോയിലും മാതാപിതാക്കൾ അമേരിക്കയിലുമായിരുന്നു. ഇൗ നടപടി തുടക്കം മാത്രമാണെന്നും ഇത്തരത്തിൽ വേർത്തിരിക്കപ്പെട്ട കുടുംബങ്ങളെ മാനുഷിക പരിഗണനയിൽ അമേരിക്കയിലേക്ക് കടക്കാൻ അനുമതി നൽകുമെന്നും സ്വദേശ സുരക്ഷ സെക്രട്ടറി അലാൻഡ്രോ മയോർക്കസ് പറഞ്ഞു.
ട്രംപിെൻറ കടത്ത തീരുമാനത്തിൽ വിവിധ രാജ്യങ്ങളിലായി 5000ത്തിലധികം കുട്ടികൾ അമേരിക്കയിലേക്ക് പ്രവേശിക്കാനാവാതെ മാതാപിതാക്കളിലേക്കെത്താൻ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. മാതാപിതാക്കളില്ലാതെ 677 കുട്ടികൾ അതിർത്തി സുരക്ഷ വിഭാഗത്തിെൻറ കസ്റ്റഡിയിലും കഴിയുന്നുണ്ട്.
നിയമവിരുദ്ധ കുടിയേറ്റം തടയാൻ എന്ന പേരിലാണ് ട്രംപ് അതിർത്തിയിൽ മതിൽകെട്ടി നിയമം കർശനമാക്കിയത്. എന്നാൽ, ബൈഡൻ അധികാരത്തിലേറിയതിനുപിന്നാലെ പലനിയമങ്ങളും പൊളിച്ചടക്കിയിരുന്നു. ഇത്തരത്തിൽ 17 ഉത്തരവുകളിൾ ബൈഡൻ ഒപ്പിടുകയും ചെയ്തു. കുടിയേറ്റം, കാലാവസ്ഥ, കോവിഡ് പ്രതിരോധം, സമ്പദ്വ്യവസ്ഥ എന്നിവയിൽ ട്രംപ് സർക്കാറിെൻറ തീരുമാനങ്ങളാണ് ബൈഡൻ പുനഃപരിശോധിച്ചത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്ന് യു.എസിലേക്കുള്ള യാത്രാവിലക്കു പിൻവലിക്കുകയും ചെയ്തിരുന്നു.
ഇനി യു.എസ്- മെക്സികോ അതിർത്തിയിൽ ട്രംപ് ഉത്തരവിൽ പുരോഗമിക്കുന്ന മതിൽ നിർമാണം നിർത്തിവെക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 18 മുതൽ 30 വരെ അടി ഉയരത്തിലാണു അമേരിക്കയിലെ തെക്കൻ അതിർത്തിയിൽ മതിൽ പൂർത്തിയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.