Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2024 4:26 PM GMT Updated On
date_range 25 Jan 2024 4:26 PM GMTനാല് ഇന്ത്യക്കാർ ആസ്ട്രേലിയയിൽ കടലിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
മെൽബൺ: ബന്ധുക്കളായ നാല് ഇന്ത്യക്കാർ ആസ്ട്രേലിയയിലെ ഫിലിപ് ദ്വീപിലെ ഫോറസ്റ്റ് കേവ് ബീച്ചിൽ കടലിൽ മുങ്ങിമരിച്ചു. പഞ്ചാബ് സ്വദേശിയായ നഴ്സായ ജഗ്ജീത് സിങ് (23), സർവകലാശാല വിദ്യാർഥികളായ കീർത്തി ബേദി (20), സുഹാനി ആനന്ദ് (20), റീമ സോഥി (43) എന്നിവരാണ് മരിച്ചത്.
സർഫിങ്ങിനിടെ ബോട്ട് അപകടത്തിൽ പെടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് റീമ സോഥി ആസ്ട്രേലിയയിൽ എത്തുന്നത്. സുഹാനിയും കീർത്തിയും അവിടെ പഠിക്കുകയാണ്. മെൽബണിൽ ജോലിചെയ്യുന്ന ജഗ്ജീത് സിങ്ങിന് അവിടത്തെ സ്ഥിരം റെസിഡൻസിയുണ്ട്. ബന്ധുക്കളും പരിചയക്കാരുമായ പത്തംഗ സംഘം ജല വിനോദങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story