അഫ്ഗാനിലെ ജലാലബാദിൽ ആക്രമണം; പ്രദേശവാസികൾ അടക്കം നാലു പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ജലാലബാദിൽ ആക്രമണം. നാലു പേർ കൊല്ലപ്പെട്ടു. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. അഞ്ച് സേനാംഗങ്ങൾക്ക് പരിക്കേറ്റു. അഫ്ഗാനിലെ നൻഗർഹർ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
നൻഗർഹർ കൃഷി വകുപ്പ് മുൻ വക്താവ് സഈദ് മറൂഫ് സാദത്തും ബന്ധു ശരീഫ് സാദത്തും ആണ് മരിച്ച പ്രദേശവാസികൾ. സാദത്തിന്റെ മകന് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല. ഐ.എസിന് ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നൻഗർഹർ. വടക്കൻ കാബൂളിലെ പർവാൻ പ്രവിശ്യയിലെ ചരികാർ പട്ടണത്തിൽ വെള്ളിയാഴ്ച സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജലാലബാദിൽ ആക്രമണമുണ്ടായത്.
താലിബാൻ സേനാംഗങ്ങളുടെ വാഹനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സർക്കാർ വക്താവ് അറിയിച്ചു. പ്രദേശത്ത് നടത്തിയ റെയ്ഡിൽ സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏതാനും പേർ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.