യു.എസിലെ 100 സമ്പന്ന വനിതകളിൽ നാല് ഇന്ത്യൻ വംശജർ
text_fieldsന്യൂയോർക്: യു.എസിൽ സ്വയാർജിത സമ്പത്ത് കൂടുതലുള്ള 100 വനിതകളുടെ പട്ടികയിൽ നാല് ഇന്ത്യൻ വംശജർ. ഫോബ്സ് മാസികയാണ് പട്ടിക പുറത്തുവിട്ടത്. അരിസ്റ്റ നെറ്റ്വർക്സ് സി.ഇ.ഒ ജയ്ശ്രീ ഉള്ളാൾ 15ാമതെത്തി.
240 കോടി ഡോളറാണ് (ഏകദേശം 19,800 കോടി രൂപ) ഇവരുടെ സമ്പാദ്യം. ‘സിന്റെ’ ഐ.ടി കൺസൽട്ടിങ് സഹസ്ഥാപക നീരജ സേഥി 99 കോടി ഡോളർ (8,177 കോടി രൂപ) സമ്പാദ്യവുമായി 25ാമതും ‘കൺഫ്ലുവന്റ്’ കമ്പനി ചീഫ് ടെക്നോളജി ഓഫിസർ നേഹ നർഖെഡെ 52 കോടി ഡോളറുമായി (4,295 കോടി രൂപ) 50ാം സ്ഥാനത്തും പെപ്സികോ മുൻ സി.ഇ.ഒ ഇന്ദ്ര നൂയി 35 കോടി ഡോളറുമായി (2,891 കോടി രൂപ) 77ാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.