ഭൂട്ടാനിൽ നാലാം കോവിഡ് മരണം; വെടിയേറ്റ പോലെയെന്ന് പ്രധാനമന്ത്രി
text_fieldsതിംഫു: കോവിഡ് നിയന്ത്രിച്ചു നിർത്തുന്നതിൽ അസാധാരണ മികവു പുലർത്തുന്ന ഭൂട്ടാനിൽ നാലാമത്തെ മരണം. ലോകത്ത് ഏറ്റവും കുറവ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ഒരാളുടെ ജീവൻ കൂടി നഷ്ടമായെന്ന വാർത്ത വെടിയേൽക്കുന്ന പോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി ലോടെയ് ഷെറിങ് പ്രതികരിച്ചു.
കൂടുതൽ ചെയ്യാനുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇത്. രാജ്യത്തിനൊപ്പം ഈ വേദനയിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടുവർഷം മുമ്പ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തതുമുതൽ ഇതുവരെ വെറും 5,000 കേസുകൾ മാത്രമാണ് ഭൂട്ടാനിൽ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം മധ്യത്തോടെ സമ്പൂർണ വാക്സിനേഷൻ കൈവരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച സ്ഥിരീകരിച്ച 205 കേസുകളാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.