14 ആണവ നിലയങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ്
text_fieldsപാരിസ്: എണ്ണവിലയിലെ ചാഞ്ചല്യവും കാർബൺ വികിരണം നിയന്ത്രിക്കാനുള്ള പദ്ധതികളും കണക്കിലെടുത്ത് പുതുതായി 14 ആണവ നിലയങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ്. ആദ്യഘട്ടത്തിൽ ആറ് നിലയങ്ങൾക്കാണ് അന്തിമാനുമതി നൽകിയത്. അടുത്ത ഘട്ടത്തിൽ എട്ടെണ്ണം കൂടി നിർമിക്കാൻ സാധ്യതകൾ പരിശോധിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 2028ലാണ് ആദ്യനിലയത്തിന്റെ നിർമാണം ആരംഭിക്കുക. 2035ൽ കമീഷൻ ചെയ്യും.
ആണവനിലയങ്ങളുടെ അപകട സാധ്യത കണക്കിലെടുത്ത് നേരത്തെ 12 നിലയങ്ങൾ അടച്ചുപൂട്ടുമെന്ന് മാക്രോൺ പ്രഖ്യാപിച്ചിരുന്നു. കനത്ത ഊർജ പ്രതിസന്ധി സമ്മാനിച്ച തീരുമാനത്തിനു പിന്നാലെ വൈദ്യുതി ഉൽപാദനത്തിന് കൽക്കരിയിലേക്ക് മടങ്ങുന്ന സാഹചര്യമുണ്ടായി. പ്രകൃതി വാതകത്തിന് വില കുത്തനെ കൂടിയത് പ്രതിസന്ധി ഇരട്ടിയാക്കി. ഇതോടെയാണ് ആണവ നിലയങ്ങളെ ആശ്രയിക്കാമെന്ന് വീണ്ടും തീരുമാനമെടുത്തത്.
നിർമാണച്ചെലവ് കൂടിയതും അപകട സാധ്യതയും മാറ്റിനിർത്തിയാൽ കാർബൺ വികിരണം ഏറ്റവും കുറവുള്ള ഊർജ സ്രോതസ്സുകളിലൊന്നാണ് ആണവ നിലയങ്ങൾ. റേഡിയോ ആക്ടീവ് മാലിന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കലും വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.