മാക്രോണിനെതിരെ പ്രതിഷേധം: മുസ് ലിം രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധിയെ അയക്കാൻ ഫ്രാൻസ്
text_fieldsപാരിസ്: പ്രസിഡന്‍റ് ഇമാനുവേൽ മാക്രോണിന്‍റെ മുസ് ലിം വിരുദ്ധ പരാമർശത്തിനെതിരെ ലോകത്ത് പ്രതിഷേധം തുടരുന്നതിടെ പ്രശ്നപരിഹാരത്തിനുള്ള നീക്കവുമായി ഫ്രഞ്ച് സർക്കാർ. മാക്രോണിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന മുസ് ലിം രാഷ്ട്രങ്ങളിൽ പ്രത്യേക പ്രതിനിധിയെ അയക്കാനുള്ള നീക്കം ഫ്രാൻസ് ആരംഭിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മതേരത്വം, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ ഫ്രാൻസിന്‍റെ നിലപാട് വിശദീകരിക്കുകയാണ് പ്രതിനിധിയുടെ ദൗത്യം.
മാക്രോണിന്‍റെ മുസ് ലിം വിരുദ്ധ പ്രസ്താവനക്കെതിരെ തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങൾ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഫലസ്തീൻ പ്രസിഡന്‍റ് മെഹ്മൂദ് അബ്ബാസുമായി മാക്രോൺ ടെലിഫോൺ സംഭാഷണം നടത്തുകയും ചെയ്തു. കൂടാതെ, വിഷയം തണുപ്പിക്കുന്നതിന്‍റെ ഭാഗമായി തന്‍റെ നിലപാട് സാധൂകരിച്ചു കൊണ്ട് വാർത്താ ചാനൽ അൽ ജസീറക്ക് സുദീർഘമായ അഭിമുഖവും മാക്രോൺ നൽകി.
ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്ന ഇമാനുവൽ മാക്രോണ്‍ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടു വന്ന ചരിത്ര അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങൾ കൂടുതൽ കത്തിപ്പടർന്നത്. അധ്യാപകന്‍റെ കൊലപാതകത്തെ ശക്തമായ ഭാഷയിൽ അറബ് നേതാക്കൾ അപലപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.