മനുഷ്യക്കടത്ത് സംശയം; ഫ്രാൻസ് കസ്റ്റഡിയിലെടുത്ത ഇന്ത്യൻ തൊഴിലാളികളെ ചോദ്യം ചെയ്യുന്നു
text_fieldsപാരിസ്: മനുഷ്യക്കടത്ത് സംശയത്തെ തുടർന്ന് പാരിസിൽനിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിൽ ഫ്രഞ്ച് അധികൃതർ കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ ചോദ്യം ചെയ്യുന്നു. 303 യാത്രക്കാരെയാണ് തടഞ്ഞുവെച്ചത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
French authorities informed us of a plane w/ 303 people, mostly Indian origin, from Dubai to Nicaragua detained on a technical halt at a French airport. Embassy team has reached & obtained consular access. We are investigating the situation, also ensuring wellbeing of passengers.
— India in France (@IndiaembFrance) December 22, 2023
ഹിന്ദി, തമിഴ് ഭാഷ സംസാരിക്കുന്ന യാത്രക്കാരെ പരിഭാഷകരുടെ സഹായത്തോടെയാണ് ജഡ്ജിമാർ ഞായറാഴ്ച ചോദ്യം ചെയ്യുന്നത്. എട്ടുദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ആവശ്യമെങ്കിൽ കസ്റ്റഡി എട്ടുദിവസത്തേക്ക് കൂടി നീട്ടാൻ ജഡ്ജിമാർക്ക് അവകാശമുണ്ട്. ചാർട്ടർ ചെയ്ത വിമാനത്തിലാണ് ഇവർ വന്നത്. മനുഷ്യക്കടത്ത് ഫ്രാൻസിൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.