ഫ്രാൻസിൽ പ്രവാചകെൻറ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകെൻറ തലയറുത്ത് കൊന്നതായി പൊലീസ്
text_fieldsപാരീസ്: ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തു കൊന്നതായി റിപ്പോർട്ട്. കൊലപാതകം നടത്തിയയാൾ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിൻെറ വെടിയേറ്റ് കൊല്ലപ്പെട്ടതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധ്യാപകൻെറ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാരീസിൻെറ പ്രാന്തപ്രദേശമായ കോൺഫ്ലാൻസ് സെൻറ് ഹോണറിനിലെ സ്കൂളിലാണ് സംഭവം നടന്നത്. പ്രവാചകൻ നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകനാണ് കൊല്ലപ്പെട്ടതെന്നാണ് വാർതതാ ഏജൻസി റിപ്പോർട്ട് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംശയാസ്പദമായ നിലയിൽ ഒരാള്‍ സ്കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ അധ്യാപകെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അക്രമി കത്തിയുമായി പൊലീസിനെ ആക്രമിക്കാൻ തുനിഞ്ഞെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റതായും പൊലീസ് പറയുന്നു. ഗുരുതരാവസ്ഥയിലായ പ്രതി പിന്നീട് മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗനം. തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തിെൻറ അടിസ്ഥാനത്തിൽ സംഭവത്തിൽ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
പ്രവാചകൻ നബിയുടെ കാര്‍ട്ടൂൺ വരച്ച ആക്ഷേപഹാസ്യ മാസികയായ ഷാര്‍ളി ഹെബ്ദോ മാസികയുടെ ഓഫീസിനു സമീപം കത്തിയാക്രമണം നടന്നത് കഴിഞ്ഞ മാസമായിരുന്നു. പ്രവാചക കാർട്ടൂൺ പ്രസിദ്ധീകരിച്ച സംഭവത്തിൽ പ്രതിഷേധിച്ച 25കാരനായ പാക് സ്വദേശിതിരെ ഷാർളി ഹെബ്ദോയുടെ ഓഫീസിൽ അതിക്രമിച്ചു കയറുകയും അതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടി.വി പ്രൊഡക്ഷൻ കമ്പനിയിലെ ജീവനക്കാരെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.