15 വയസിന് താഴെയുള്ള കുട്ടികളുമായുളള ലൈംഗികബന്ധം ബലാത്സംഗമെന്ന് ഫ്രാൻസ്
text_fieldsപാരീസ്: 15 വയസിന് താഴെയുള്ള കുട്ടികളുമായുളള ലൈംഗികബന്ധം ബലാത്സംഗമെന്ന് വിലയിരുത്തി ഫ്രാൻസ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ നൽകുന്ന ബില്ലിന് ഫ്രഞ്ച് പാർലമെന്‍റായ ദേശീയ അസംബ്ലി അംഗീകാരം നൽകി. ബിൽ ഏകകണ്ഠമായാണ് പാർലമെന്‍റ് പ്രതിനിധികൾ പാസാക്കിയത്.
രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്. 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്ന് നിലവിലെ നിയമം കണക്കാക്കിയിരുന്നത്. നിലവിലെ നിയമപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കിൽ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണം.
നമ്മുടെ കുട്ടികൾക്കും നമ്മുടെ സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിർമാണമെന്ന് നീതി നിയമ വകുപ്പ് മന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി ദേശീയ അസംബ്ലിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്കും 15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതമുണ്ടെന്ന് വാദിക്കാൻ കഴിയില്ലെന്നും എറിക് ചൂണ്ടിക്കാട്ടി.
തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ഫ്രാൻസിൽ ലൈംഗിക കുറ്റകൃത്യ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി യോജിക്കുന്ന നിയമമാണ് വ്യാഴാഴ്ച ഫ്രഞ്ച് പാർലമെന്‍റ് പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.