ഫ്രാൻസിലെ കോർദുവാൻ ലൈറ്റ്ഹൗസ് യുനെസ്കോ പൈതൃകപട്ടികയിൽ
text_fieldsപാരിസ്: കിങ് ഓഫ് ലൈറ്റ് ഹൗസസ് എന്ന േപരിലറിയപ്പെടുന്ന ഫ്രാൻസിലെ കോർദുവാൻ ലൈറ്റ് ഹൗസ് യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ചു.
അറ്റ്ലാൻറിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ലൈറ്റ് ഹൗസ് കാലാവസ്ഥ വ്യതിയാനത്തോട് പൊരുതിയാണ് നിലനിൽക്കുന്നതെന്നും യുനെസ്കോ ചൂണ്ടിക്കാട്ടി.
400 വർഷത്തിലേറെയായി കടൽക്കാറ്റേറ്റും തിരമാലകളടിച്ചും നിലകൊള്ളുന്ന കോർദുവാൻ ലൈറ്റ് ഹൗസിന് കഴിഞ്ഞ ദിവസമാണ് യുനെസ്കോ ലോക പൈതൃകപട്ടികയിൽ ഇടംനൽകിയത്. ഫ്രഞ്ച് ആർക്കിടെക്ട് ലൂയി ദെ ഫോയിക്സാണ് കോർദുവാൻ രൂപകൽപന ചെയ്തത്.
1584ലാണ് നിർമാണം തുടങ്ങിയത്. 1611ൽ പൂർത്തിയായെങ്കിലും 18ാം നൂറ്റാണ്ടിൽ മൂന്നുനിലകൾ കൂടി പണിത് നവീകരണം നടത്തി. 223 അടിയാണ് ലൈറ്റ്ഹൗസിെൻറ ഉയരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.