പെഗസസ്: ദേശീയ സുരക്ഷാ യോഗം വിളിച്ച് മാക്രോൺ
text_fieldsപാരീസ്: പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. മാക്രോൺ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സർക്കാർ വക്താവ് ഗബ്രിയേൽ അറ്റാൽ വ്യക്തമാക്കി. പ്രസിഡൻറ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അറ്റാൽ വ്യക്തമാക്കി.
ഇമാനുവൽ മാക്രോണിൻെറ ഫോണിലും പെഗസസ് ഉപയോഗിച്ച് ചാരവൃത്തി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാംപോസ തുടങ്ങിയവരാണ് ചോർത്തലിന് ഇരയായ മറ്റ് പ്രമുഖർ.
അതേസമയം ഇന്ത്യയിൽ ഫോൺ ചോർത്തൽ കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ സുപ്രിംകോടതിയിൽ പൊതുതാൽപര്യഹരജി സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഫോൺ ചോർത്തൽ. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.