ആർത്തവ ഉൽപ്പന്നങ്ങളുടെ വിതരണം സൗജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്‍ലൻഡ്
text_fieldsഇഡിൻബർഗ്: പെട്ടെന്ന് ആർത്തവമുണ്ടായാൽ സാനിറ്ററി പാഡോ, മെൻസ്ട്രൽ കപ്പോ കൈയിലില്ലെങ്കിൽ സ്ത്രീകൾ കുടുങ്ങിപ്പോകും. എന്നാൽ സ്കോട്‍ലൻഡിലാണ് നിങ്ങളെങ്കിൽ ഈ സാധനങ്ങൾ നിങ്ങൾക്ക് സൗജന്യമായി ലഭിക്കും. തിങ്കളാഴ്ച നിയമം പാസാക്കിയതോടു കൂടി ലോകത്ത് ആർക്കും ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി മാറി സ്കോട്‍ലൻഡ്.
ലിംഗസമത്വും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സാമ്പത്തിക ബാധ്യത നോക്കാതെ ആർക്കും ആർത്തവ ഉൽപ്പന്നങ്ങൾ നൽകുമെന്നും സ്കോട്ടിഷ് സോഷ്യൽ ജസ്റ്റിസ് സെക്രട്ടറി ഷോണ റോബിൻസൺ വ്യക്തമാക്കി. ഫ്രീ പിരീഡ് ബിൽ ഐകകണ്ഠ്യേനയാണ് സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയത്.
രാജ്യത്ത് നിലവിൽ വിദ്യാർഥികൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇത് സൗജന്യമായി ലഭിക്കണമെന്നതിനാലാണ് നിയമപ്രാബല്യം ഉറപ്പുവരുത്തിയത്. സ്കൂളുകളിലും കോളജുകളിലും യൂനിവേഴ്സിറ്റികളിലും സാനിറ്ററി ഉൽപ്പന്നങ്ങൾ ലഭിക്കും. തീരുമാനത്തെ സ്കോട്‍ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നികോള സ്റ്റർജൻ സ്വാഗതം ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഏറ്റവും അനിവാര്യമായ തീരുമാനം എന്നാണവർ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.