ആക്രമണം അപലപനീയം; പക്ഷേ ആവിഷ്കാര സ്വാതന്ത്ര്യത്തിനും പരിധിയുണ്ട് -ജസ്റ്റിൻ ട്രൂഡോ
text_fieldsഒട്ടാവ: ഫ്രാൻസിലെ ഭീകരാക്രമണം അപലപനീയമെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ. ഷാർലി ഹെബ്ദോ മാഗസിനിലെ പ്രവാചകെൻറ കാർട്ടൂണിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് ട്രൂഡോ നിലപാട് വ്യക്തമാക്കിയത്.
''ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നമ്മൾ നിലകൊള്ളുന്നുണ്ട്. പക്ഷേ അതിനും പരിധിയുണ്ടെന്ന് ഓർക്കണം. ആളുകൾ തിങ്ങിക്കൂടിയ ഒരു സിനിമ തീയേറ്ററിനുള്ളിൽ തീയിടാൻ നമുക്ക് അവകാശമില്ല''
''ബഹുസ്വരവും വൈവിധ്യപൂർണവുമായ സമൂഹത്തിൽ നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും നിലവിൽ തന്നെ വലിയ വിവേചനം നേരിടുന്ന ജനങ്ങൾക്കും സമൂഹങ്ങൾക്കുമെതിരെ പ്രയോഗിക്കുേമ്പാൾ'' -ട്രൂഡോ അഭിപ്രായപ്പെട്ടു
ആക്രമണം നീതീകരിക്കാനാവാത്തതാണെന്നും അതുകൊണ്ടുതന്നെ ഫ്രഞ്ച് സഹോദരങ്ങളുടെ ബുദ്ധിമുട്ടേറിയ സമയത്ത് കാനഡ കൂടെനിൽക്കുന്നുവെന്നും ട്രൂഡോ അറിയിച്ചു.
മുഹമ്മദ് നബിയുടെ കാർട്ടൂൺ ക്ലാസ്റൂമിൽ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ച് സാമുവൽ പാറ്റിയെന്ന അധ്യാപകനെ തലയറുത്തുകൊന്നിരുന്നു. തുടർന്ന് അന്തരീക്ഷം കലുഷിതമായ നീസിൽ ക്രിസ്ത്യൻ പള്ളിയിൽ കത്തിയുമായെത്തിയയാൾ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. പ്രതി തുനീഷ്യൻ വംശജനാണെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.