കാനഡയെ വിറപ്പിച്ച 'ഫ്രീഡം കോൺവോയ്' പാരിസിലും; കനത്ത ജാഗ്രത
text_fieldsപാരിസ്: കോവിഡിന്റെ പേരിൽ തുടരുന്ന കടുത്ത നിയന്ത്രണങ്ങൾക്കെതിരെ കാനഡയിൽ വൻ പ്രതിഷേധ ജ്വാല തീർത്ത 'ഫ്രീഡം കോൺവോയ്' പാരിസിലും സംഘടിപ്പിക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾക്കും പ്രസിഡന്റ് മാക്രോണിനുമെതിരായ ട്രക്കുകളുടെ വൻ പ്രതിഷേധം ഫ്രഞ്ച് തലസ്ഥാന നഗരമായ പാരിസ് ലക്ഷ്യമിട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറപ്പെട്ടു. ഏപ്രിലിൽ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷവും തീവ്ര വലതുപക്ഷവും ചേർന്ന് ട്രക്കുകളുടെ കൂറ്റൻ റാലി സംഘടിപ്പിക്കുന്നത്.
രാജ്യത്ത് റസ്റ്റാറന്റുകൾ, ബാറുകൾ, തിയറ്ററുകൾ എന്നിവയുൾപ്പെടെ പൊതു ഇടങ്ങളിൽ പ്രവേശനത്തിന് വാക്സിനേഷൻ രേഖ കാണിക്കണമെന്ന് നിയമം പ്രാബല്യത്തിലാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. കാനഡയിൽ ട്രക്കുകൾക്ക് അതിർത്തി കടക്കാൻ വാക്സിനേഷൻ രേഖ നിർബന്ധമാക്കിയതാണ് 'ഫ്രീഡം കോൺവോയി'ക്ക് കാരണമായത്.
പാരിസ് നഗരത്തിൽ ഫ്രീഡം കോൺവോയ് കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.