ആനി എർണോക്ക് സാഹിത്യ നൊബേൽ
text_fieldsഓസ്ലോ: 2022ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരിയും സാഹിത്യ പ്രഫസറുമായ ആനി എർണോക്ക്. ആനി എർണോയുടെ ആത്മ കഥാപരമായ സാഹിത്യ സൃഷ്ടികൾ സാമൂഹിക ശാസ്ത്രവുമായി അടുത്ത ബന്ധം പുലർത്തുന്നതായി നോബേൽ പുരസ്കാര കമ്മിറ്റി വിലയിരുത്തി. 1940 സെപ്റ്റംബർ ഒന്നിന് ജനിച്ച ആനി നോർമണ്ടിയിൽ തൊഴിലാളി വർഗ മാതാപിതാക്കളുടെ മകളായാണ് വളർന്നത്.
1974ൽ ലെസ് ആർമോയേഴ്സ് വൈഡ്സ് (ക്ലീൻഡ് ഔട്ട്) എന്ന ആത്മകഥാപരമായ നോവലിലൂടെയാണ് അവർ തന്റെ സാഹിത്യ ജീവിതം തുടങ്ങിയത്.
1984ൽ ആനിയുടെ മറ്റൊരു ആത്മകഥാപരമായ കൃതിയായ ലാ പ്ലേസിന് (എ മാൻസ് പ്ലേസ്) സമ്മാനം നേടി. പിതാവും ആനി എർണോയും തമ്മിലുള്ള ആത്മ ബന്ധമാണ് കൃതിയിൽ വിവരിക്കുന്നത്. എ വുമൺസ് സ്റ്റോറി, എ മാൻസ് പ്ലേസ്, സിമ്പിൾ പാഷൻ എന്നിവ ന്യൂയോർക്ക് ടൈംസിന്റെ ശ്രദ്ധേയമായ പുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു. കൂടാതെ എ വുമൺസ് സ്റ്റോറി ലോസ് ആഞ്ചലസ് ടൈംസ് ബുക്കർ പ്രൈസ് പുരസ്കാത്തിന്റെ അന്തിമ പട്ടികയിലുമുൾപ്പെട്ടു. ദി ഇയേഴ്സ് എന്ന പുസ്തകം 2019 ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.