ഫ്രഞ്ച് മയക്കുമരുന്ന് രാജാവ് ദുബൈ പൊലീസ് പിടിയിൽ
text_fieldsദുബൈ: പതിറ്റാണ്ടുകാലമായി ഫ്രഞ്ച് പൊലീസും ഇൻറർപോളും തിരയുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് രാജാവ് മൗഫ് ബുചീബി ദുബൈ പൊലീസ് പിടിയിലായി. വ്യാജ െഎഡൻറിറ്റിയിൽ 10 വർഷമായി വിവിധ രാജ്യങ്ങളിലായി കഴിഞ്ഞുവരുകയായിരുന്ന ഇയാൾ 'ഗോസ്റ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
പാരിസിലെ തെരുവുകച്ചവടക്കാരനിൽനിന്ന് വളർന്ന് ഒാരോ വർഷവും 60 ടൺ കഞ്ചാവ് യൂറോപ്പിലേക്ക് ഒളിച്ചുകടത്തുന്ന അധോലോക നായകനായി വളർന്നയാളാണ് ഇൗ 41കാരൻ. 2012ൽ മൊറോക്കോയിലേക്ക് കടന്ന ഇയാൾ അൽജീരിയയിലും തുനീഷ്യയിലും പിന്നീട് ദുബൈയിലുമായി തെൻറ സാമ്രാജ്യം നിയന്ത്രിച്ചുവരുകയായിരുന്നു എന്നാണ് കരുതുന്നത്.
വ്യാജ െഎഡൻറിറ്റിയിൽ സഞ്ചരിക്കുേമ്പാൾ അറസ്റ്റിലായി ദിവസങ്ങൾക്കുശേഷമാണ് ഫ്രഞ്ച് ഡിറ്റക്ടീവുകൾക്ക് പ്രതിയെ തിരിച്ചറിയാനായത്. 20 വർഷം മുമ്പുള്ള ഒരു ഫോേട്ടാ മാത്രമായിരുന്നു ഇയാളുടേതായി അധികൃതരുടെ കൈയിലുണ്ടായിരുന്നത്. ഇൻറർപോളിൽനിന്ന് ലഭ്യമായ വിരലടയാളമാണ് ദുബൈ പൊലീസിന് മൗഫിനെ തിരിച്ചറിയാൻ സഹായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.