മാക്രോണിന് ലോകരാജ്യങ്ങളുടെ അഭിനന്ദനപ്രവാഹം
text_fieldsപാരീസ്: വീണ്ടും ഫ്രാൻസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഇമ്മാനുവൽ മാക്രോൺ ആഹ്ലാദം ഒറ്റവാക്കിലൊതുക്കി 'നന്ദി'. തന്റെ ആശയങ്ങൾ സ്വീകരിച്ചതുകൊണ്ടല്ല, മറിച്ച് തീവ്ര വലതുപക്ഷ എതിരാളിയായ മറൈൻ ലീ പെന്നിനെ തള്ളിയതിനായിരുന്നു വോട്ട് ചെയ്ത ആളുകളോട് മാക്രോൺ നന്ദി പറഞ്ഞത്. പോളിങ് ഏജൻസികളുടെ പ്രവചനങ്ങൾ യാഥാർഥ്യമാക്കിയാണ് മാക്രോൺ ഞായറാഴ്ച വീണ്ടും വിജയിച്ചത്. വാശിയേറിയ മത്സരത്തില്‍ എതിരാളിയായ മറൈന്‍ ലെ പെന്നിനെമാക്രോൺ 58.2 ശതമാനവും ലെ പെൻ 41.8 ശതമാനവും വോട്ട് നേടി.
ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. ഞായറാഴ്ച നടന്ന അന്തിമഘട്ടവോട്ടെടുപ്പില്‍ 63.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2017ലെ പോരാട്ടവും എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ മാക്രോണും നാഷണല്‍ റാലി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ലീ പെന്നും തമ്മിലായിരുന്നു. മെയ് 13ന് പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരമേൽക്കും.
20 വർഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടവും സ്വന്തമാക്കി. അതേസമയം, മാക്രോണിന്റെ വിജയത്തിൽ ആശ്വസിക്കാൻ ഒന്നുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മറൈൻ ലീ പെൻ അഞ്ച് വർഷത്തിനുള്ളിൽ എട്ട് പോയന്റ് പുരോഗതി കൈവരിച്ചതായി അവർ ചൂണ്ടിക്കാട്ടുന്നു. ഫ്രാൻസിന്റെ പ്രസിഡൻറായി ഇമ്മാനുവൽ മാക്രോൺ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടതിൽ ലോക രാജ്യങ്ങൾ അഭിനന്ദനമറിയിച്ചു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഇറ്റാലിയൻ പ്രീമിയർ മരിയോ ഡ്രാഗി, പോർചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ , ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവർ അഭിനന്ദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.