ഇസ്ലാം പ്രതിസന്ധിയിലെന്ന് ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ
text_fieldsപാരിസ്: ലോകത്താകെ ഇസ്ലാം പ്രതിസന്ധി നേരിടുകയാണെന്ന് ഫ്രാൻസ് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിൽ മാത്രമല്ല, ലോകത്താകെയും ഇസ്ലാം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പാരിസിന് സമീപം നടത്തിയ പ്രഭാഷണത്തിൽ വ്യക്തമാക്കി.
ഇസ്ലാമിക മൗലികവാദത്തെ പ്രതിരോധിക്കാനും ഫ്രാൻസിെൻറ മതേതര പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള പദ്ധതികളും മാക്രോൺ അനാവരണം ചെയ്തു.
രാജ്യത്തെ വിദ്യാഭ്യാസം, പൊ തുമേഖല എന്നിവിടങ്ങളിൽനിന്ന് മതത്തെ പൂർണമായി ഒഴിവാക്കി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ ചർച്ചിനെയും സർക്കാറിനെയും വേർതിരിച്ചുനിർത്തുന്ന 1905ലെ നിയമം ശക്തമാക്കുന്നതിന് ഡിസംബറിൽ ബിൽ അവതരിപ്പിക്കും.
മതേതരത്വമാണ് ഫ്രാൻസിെൻറ കരുത്തെന്നും എല്ലാ മുസ്ലിംകളെയും കളങ്കിതരായി കാണുന്നില്ലെന്നും മാക്രോൺ പറഞ്ഞു.
ഫ്രാൻസിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഒാഫിസുകളിലും ഹിജാബ് നിരോധമുണ്ട്.
മാക്രോണിെൻറ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.