20കാരന്‍റെ മരണത്തിന് കാരണമായി ഫ്രൈഡ് റൈസ് സിൻഡ്രോം
text_fields'ഫ്രൈഡ് റൈസ് സിൻഡ്രോം' എന്ന് പേരിട്ടിരിക്കുന്ന ഭക്ഷ്യവിഷബാധയെ സംബന്ധിക്കുന്ന വിഡിയോകൾ അടുത്തിടെ ടിക് ടോക്കിൽ വൈറലായിരുന്നു. 2008-ൽ 20 വയസ്സുള്ള വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഈ ഭക്ഷ്യവിഷബാധ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്.
ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് മരാള്‍ മരിച്ചെന്ന പഴയ വാര്‍ത്ത വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ 'ഫ്രൈഡ് റൈസ് സിൻഡ്രോം' എന്ന ഭക്ഷ്യവിഷബാധാ വീണ്ടും ഭയം വര്‍ധിപ്പിക്കുകയാണ്.
റസ്റ്റോറന്‍റുകളിൽ ഫ്രൈഡ് റൈസ് വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റഡ് അരിയുമായി ബന്ധപ്പെട്ട ചില പഴയ വാര്‍ത്തകളാണ് 'ഫ്രൈഡ് റൈസ് സിൻഡ്രോം' ഭയം വീണ്ടും ഉയര്‍ത്തുന്നത്.
സാധാരണയായി കാണപ്പെടുന്ന 'ബാസിലസ് സെറിയസ്' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്നത്. പാകം ചെയ്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത വയ്ക്കുന്ന ചില ഭക്ഷണങ്ങളില്‍ ഈ ബാക്ടീറിയ പെരുകുന്നു. അത് പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത, അരി, റൊട്ടി എന്നിവയാണ് ബാധിക്കുക.
ദിവസങ്ങളോളം ശീതികരിക്കാത്ത വയ്ക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ വയറിളക്കം മുതല്‍ ഛര്‍ദ്ദിവരെയുള്ള അസുഖങ്ങള്‍ പിടിപെടും. ഇത് ഗുരുതരമായ കരള്‍ രോഗത്തിനും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.