ആഫ്രിക്കയിലും കൊറോണക്കുതിപ്പ്, രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
text_fieldsതാരതമ്യേന സുരക്ഷിതമെന്ന് കരുതിയ ആഫ്രിക്കയിലും കൊറോണ പടരുന്നു. സൗത്ത് ആഫ്രിക്കയിൽ ഒറ്റ ദിവസത്തെ ഏറ്റവും കൂടുതൽ കൊറോണ രോഗികളെ സ്ഥിരീകരിക്കുകയെന്ന റെക്കോർഡ് വ്യാഴാഴ്ച രേഖപ്പെടുത്തി. 8,700 ലധികം രോഗികളെയാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇതോടെ സൗത്ത് ആഫ്രിക്കയിലെ മൊത്തം രോഗികളുടെ എണ്ണം 168,061 ആയി.
ഇതുവരെ 2,844പേർ മരിച്ചിട്ടുണ്ട്. കർശനമായ ലോക്ഡൗണിനുശേഷം രണ്ടാഴ്ച മുമ്പാണ് രാജ്യത്ത് ഇളവുകൾ പ്രഖ്യാപിച്ചത്. ലോക്ഡൗൺ കാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും വർധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
പുതിയ പശ്ചാത്തലത്തിൽ ജോഹനാസ്ബർഗിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ‘രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ കർശന ലോക്ഡൗൺ പുനഃസ്ഥാപിക്കുമെന്ന്’ ആരോഗ്യമന്ത്രി സ്വലിനി എംക്വീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.