വാക്സിൻ വിരുദ്ധ പ്രക്ഷോഭം; യുദ്ധസ്‌മാരകത്തിന് മുന്നിൽ മൂത്രമൊഴിച്ചും സൈനിക ശവകൂടീരങ്ങളിൽ നൃത്തം ചെയ്തും പ്രതിഷേധം
text_fieldsഒട്ടാവ: വാക്‌സിന്‍ ഉത്തരവുകൾക്കെതിരായ പ്രക്ഷോഭം കടുപ്പിച്ച് കാനഡയിലെ ലോറി ജീവനക്കാർ. പ്രതിഷേത്തിനിടെ ഞപ്രതിഷേധക്കാർ ദേശീയ യുദ്ധസ്‌മാരകത്തിന് മുന്നിൽ മൂത്രമൊഴിച്ചതായും സൈനിക ശവകുടീരങ്ങളിൽ കയറി നൃത്തം ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോൾട്ട് ചെയ്തു. ഒട്ടോവയിലെ അതിർത്തി കടന്നെത്തുന്ന ചരക്കുലോറി ഡ്രൈവർമാർക്ക് വാക്‌സിൻ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. വാക്‌സിന്‍ ഉത്തരവുകൾക്കൊപ്പം മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിനിറങ്ങിയത്. സമീപത്തെ ഗതാഗതം സമരക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരില്‍ ചിലര്‍ നാസി അടയാളങ്ങളും പതാകകളും ഉയര്‍ത്തിക്കാണിച്ചു. 80 ശതമാനത്തിലധികം കൊവിഡ് വാക്‌സിനേഷൻ പൂര്‍ത്തീകരിച്ച രാജ്യമാണ് കാനഡ. പ്രതിഷേധക്കാര്‍ ന്യൂനപക്ഷം മാത്രമാണെന്നും സമൂഹ മാധ്യമങ്ങളിൽ തെറ്റായ പ്രചരങ്ങൾ നടത്തിയതിന്‍റെ പ്രതിഫലനമാണ് ഇപ്പോഴുണ്ടായതെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കാനഡയില്‍ പ്രക്ഷോഭം കനത്തതോടെ ജസ്റ്റിൻ ട്രൂഡോ രഹസ്യ സങ്കേതത്തിലേക്ക് താമസം മാറിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. പാര്‍ലമെന്‍റ് ഹില്‍ പ്രദേശത്ത് പ്രതിഷേധക്കാര്‍ വന്‍ തോതില്‍ തമ്പടിച്ചതോടെയാണ് അദ്ദേഹം രാജ്യ തലസ്ഥാനത്തെ വീട് ഉപേക്ഷിച്ചത്.കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി രഹസ്യയിടത്തിലേക്ക് മാറിയതെന്നായിരുന്നു വിവരം.
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ടെസ്‌ല ശതകോടീശ്വരൻ ഇലോൺ മസ്‌ക് എന്നിവരുടെ പിന്തുണയോടെ, സംഘാടകർ വാക്‌സിൻ ഉത്തരവുകൾക്കെതിരെ ക്രോസ്-കൺട്രി "ഫ്രീഡം ട്രക്ക് കോൺവോയ്"ക്കായി പത്ത് ലക്ഷം രൂപ സ്വരൂപിച്ചിരുന്നു.
ട്രക്ക് തൊഴിലാളികള്‍, അവരുടെ കുടുംബങ്ങള്‍, മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരാണ് പ്രതിഷേധത്തിനായി തെരുവിലേക്ക് ഒഴുകിയെത്തിയത്. എല്ലാ വാക്‌സിൻ ഉത്തരവുകളും മറ്റ് നിയന്ത്രണങ്ങളും ഇല്ലാതാക്കുന്നതുവരെ തങ്ങൾ തിരിച്ച് പോകില്ലെന്നായിരുന്നു അവരുടെ വാദം. ട്രൂഡോയുടെ സർക്കാരിനെ നീക്കം ചെയ്യാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.