‘ഇന്ത്യ’യിൽനിന്ന് ‘ഭാരത്’ലേക്ക്: ചർച്ച ചെയ്ത് യു.എസ് മാധ്യമങ്ങൾ
text_fieldsവാഷിംഗ്ടൺ: ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റുമോ എന്ന വിഷയം സജീവമായി നിലനിൽക്കെ വിഷയം ഏറ്റെടുത്ത് യു.എസ് മാധ്യമങ്ങൾ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ന്യൂഡൽഹിയിൽ എത്തുന്നതിന്റെ തലേന്നാണ് പേരുമാറ്റത്തിലെ അഭ്യൂഹവുമായി ൽ യു.എസ് മാധ്യമങ്ങൾ രംഗത്തുവന്നത്. ഔദ്യോഗിക വിരുന്നിന് ലോക നേതാക്കളെ ’ഭാരത’ത്തിന്റെ പ്രസിഡന്റ് ദ്രൗപതി മുർമു ക്ഷണിച്ചത് ഇന്ത്യൻ മാധ്യമങ്ങളിലടക്കം വൻ വാർത്തയായിരുന്നു.
‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാൽ ജി 20 ക്ഷണങ്ങളിലെ മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചിട്ടില്ലെന്നും യു.എസ് മാധ്യമങ്ങളിൽ ഒരു വിഭാഗം പറഞ്ഞു. ഭാരത് എന്ന പേരിൽ സർക്കാർ രേഖ പുറത്തിറക്കിയതിലൂടെ പേര് മാറ്റാൻ സാധ്യതയുണ്ടെന്നാണ് ഇൻഡിപെൻഡന്റ് പത്രം എഴുതിയത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് രണ്ട് ദിവസം മുമ്പ്, മോദിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തെക്കുറിച്ചുള്ള ഫോട്ടോകൾ യു.എസ് പത്രങ്ങളിൽ നിറഞ്ഞിരുന്നു. 1947ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ഇന്ത്യയുടെ ആഭ്യന്തരവും അന്തർദേശീയവുമായ കത്തിടപാടുകൾക്ക് ‘ഭാരത്’ എന്ന വാക്ക് സാധാരണയായി ഉപയോഗിച്ചിരുന്നില്ലെന്നും യു.എസ്. മാധ്യമങ്ങൾ പറയുന്നു.
ദാരിദ്ര്യം തുടച്ചുനീക്കുക, വിദ്യാഭ്യാസം വർധിപ്പിക്കുക, ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുക, സാമ്പത്തിക വികസനം എന്നി ലക്ഷ്യങ്ങൾക്കായാണ് ജി 20 കൂട്ടായ്മ പ്രധാനമായും നിലകൊള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.