കാനഡയിൽ കുഞ്ഞുമാമോത്തിന്റെ അവശിഷ്ടം കണ്ടെത്തി
text_fieldsഓട്ടവ: വടക്കു പടിഞ്ഞാറൻ കാനഡയിൽ ശീതികരിച്ച കുഞ്ഞുമാമോത്തിനെ കണ്ടെത്തി. വടക്കേ അമേരിക്കയിൽ ആദ്യമായാണ് ഇത്തരമൊരു മാമോത്തിനെ കണ്ടെത്തിയത്. ഹിമയുഗത്തിൽ ജീവിച്ചിരുന്നതെന്ന് കരുതുന്ന ഈ പെൺ മാമോത്തിന് 30,000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
നന്നായി മമ്മി ചെയ്ത് സൂക്ഷിച്ചിരിക്കയാണ് ഇതിനെ. യുകോണിലെ ക്ലോണ്ടൈക്ക് മേഖലയിൽ സ്വർണ ഖനിത്തൊഴിലാളികളാണ് ഇതിനു പിന്നിൽ. മാമോത്തിന് നൻ ചോ ഗാ എന്നാണ് പേരിട്ടിരിക്കുന്നത്. വടക്കേ അമേരിക്കയിലെ ഗോത്രവർഗക്കാർ സംസാരിക്കുന്ന ഹാൻ ഭാഷയിൽ നൻ ചോ ഗാ എന്നാൽ വലിയ കുഞ്ഞുമൃഗം എന്നാണർഥം.
42000 വർഷം പഴക്കമുള്ള സൈബീരിയൻ കുഞ്ഞ് ല്യൂബയുടെ അതേ വലിപ്പമാണ് മാമോത്തിനുള്ളത്. 1948ൽ അലാസ്കയിലെ സ്വർണ ഖനിയിൽ നിന്ന് എഫി എന്ന ഒരു മാമോത്തിന്റെ ഭാഗിക അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.