Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാലത്തിനു മുകളിൽ...

പാലത്തിനു മുകളിൽ ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു; നടുക്കുന്ന വിഡിയോ പുറത്ത്

text_fields
bookmark_border
പാലത്തിനു മുകളിൽ ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു; നടുക്കുന്ന വിഡിയോ പുറത്ത്
cancel

ലണ്ടൻ: ലണ്ടനിൽ ഹൈവേ പാലത്തിൽ ഇന്ധന വിതരണ ട്രക്കും കാറും കൂട്ടിയിടിച്ച് വൻ തീപിടിത്തം. അപകടത്തിൽ ട്രക്ക് ഡ്രൈവർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ന്യൂ ലണ്ടനേയും ഗ്രോട്ടണേയും ബന്ധിപ്പിക്കുന്ന തേംസ് നദിക്ക് മുകളിലൂടെയുള്ള ഗോൾഡ് സ്റ്റാർ മെമ്മോറിയൽ ബ്രിഡ്ജിന് മുകളിൽ വെള്ളിയാഴ്ചയാണ് അപകടം.

അന്തരീക്ഷത്തിലേക്ക് കറുത്ത പുക ഉയരുന്നതിന്‍റേയും വലിയ തീഗോളത്തിന്‍റേയും നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ നിരവധിപേരാണ് കണ്ടത്. കാറിന്‍റെ ടയർ പഞ്ചറാവുകയും തുടർന്ന് ഇന്ധന ട്രക്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. തുടർന്നാണ് ടാങ്കർ പൊട്ടിത്തെറിച്ചത്.

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് അഗ്നിശമന സേന ഉൾപ്പെടെ രംഗത്തെത്തി. അപകടത്തെ തുടർന്ന് റോഡുകൾ താൽകാലികമായി അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടു. പാലത്തിന് സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാട് സംഭവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:London bridge accidentFuel tanker truck
News Summary - Fuel tanker truck explodes on London bridge, one dead, several injured | Video
Next Story