ഫുകുഷിമ സൂനാമിക്ക് പത്ത് വയസ്സ്
text_fieldsടോക്യോ: ജപ്പാനെ പിടിച്ചുലച്ച വൻ ഭൂചലനത്തിനും സൂനാമിക്കും 10 വയസ്സ്. സൂനാമി പ്രവർത്തനരഹിതമാക്കിയ ജപ്പാനിലെ പ്രധാന ആണവ വൈദ്യുതി നിലയങ്ങളിലൊന്നായ ഫുകുഷിമ ഡെയ്ചി നിലയം െപാളിച്ചടുക്കാനും മേഖലയുടെ ആരോഗ്യസുരക്ഷ വീണ്ടെടുക്കാനും 30 വർഷം എങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. 2011 മാർച്ച് 11നാണ് റിക്ടർ സ്കെയിലിൽ ഒമ്പത് രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാനെയും അയൽ രാജ്യങ്ങളെയും പിടിച്ചുലച്ചത്. തൊട്ടുപിറകെ 40 മീറ്റർ നീളത്തിൽ എത്തിയ സൂനാമിയിൽ ഫുകുഷിമ നിലയത്തിലേക്ക് ദുരിതം ആർത്തലച്ചെത്തി. ഈ സമയം മൂന്നു നിലയങ്ങളിലും വൈദ്യുതി നിർമാണം പുരോഗമിക്കുകയായിരുന്നു.
സൂനാമിയിൽ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകൾ മുറിഞ്ഞുപോയതാണ് ആദ്യ ആഘാതമായത്. ഇതോടെ, എമർജൻസി ജനറേറ്ററുകൾ പ്രവർത്തന മേൽനോട്ടം ഏറ്റെടുത്തെങ്കിലും 50 മിനിറ്റിനകം അതും സൂനാമിെയടുത്തു. തണുപ്പിക്കൽ പ്രവൃത്തി മുടങ്ങിയത് റിയാക്ടറുകൾ അമിതമായി ചൂടാകാനും ഉരുകിപ്പോകാനുമിടയാക്കി. ഇവ ഒടുവിൽ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. പ്രദേശം പൂർവസ്ഥിതിയിലാക്കാൻ 5,56,643 കോടി രൂപ ആവശ്യമാണ്. ഇതിെൻറ നാലിലൊന്ന് തുക ഉപയോഗിച്ചാണ് നിലയം പണിതത്. ഏകദേശം 18500 പേർ ദുരന്തത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.