നീയൊരു ചെകുത്താനാണ്, ഏറ്റവും വലിയ തോൽവിയും; കൊലയാളിയോട് ഇരകളുടെ രോഷപ്രകടനം
text_fieldsക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻറിലെ പള്ളികളിൽ കൂട്ടക്കൊല നടത്തിയ ബ്രെൻറൺ ടറൻറിനെതിരെ രോഷപ്രകടനവുമായി ഇരകളുടെ ബന്ധുക്കൾ. ക്രൈസ്റ്റ്ചർച്ച് കോടതിയിൽ ചൊവ്വാഴ്ചയാണ് കേസ് സംബന്ധിച്ച് വാദം ആരംഭിച്ചത്. 2019 മാർച്ച് 15 ന് നടന്ന ആക്രമണങ്ങളിൽ 51 പേരാണ് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിക്കാരനായ 29 കാരൻ ബ്രെൻറൻ ടറൻറ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
തെൻറ ഭർത്താവ് കൊലയാളിയെ നേരിടാൻ ശ്രമിക്കവെ ധീരനായാണ് മരിച്ചതെന്ന് അബ്രീൻ നയീം എന്ന യുവതി വിചാരണ വേളയിൽ പറഞ്ഞു. ഭർത്താവ് നയീം റാഷിദിനെയും മകൻ തൽഹയെയും ഇവർക്ക് വെടിവയ്പ്പിൽ നഷ്ടമായിരുന്നു. 'ഭർത്താവും മകനും മരിച്ചതിനുശേഷം എനിക്ക് ഒരിക്കലും സാധാരണപോലെ ഉറങ്ങാനായിട്ടില്ല'- അബ്രീൻ നയീം പറഞ്ഞു.
'ഞാനും എെൻറ മക്കളും, ഇൻഷല്ലാ, ഇതിലും മികച്ചവരായിരിക്കുകയും കൂടുതൽ ഉത്തരവാദിത്തമുള്ള പൗരന്മാരായിരിക്കുകയും ഈ സമൂഹത്തിന് ഏറ്റവും മികച്ച സംഭാവന നൽകുകയും ചെയ്യും'. നീ ലോകത്തിലെ ഏറ്റവും വലിയ പരാജിതനാണെന്നും അവർ ടറൻറിനോട് പറഞ്ഞു. ന്യൂസിലാൻറിൽ പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ടറൻറ് എന്നാണ് കരുതപ്പെടുന്നത്.
വധശിക്ഷ നിലവിലില്ലാത്തതിനാൽ ഇയാൾക്ക് കൊടുക്കാൻ പറ്റുന്ന പരമാവധി ശിക്ഷ അതാണ്. അൽ നൂർ പള്ളിയിൽ 'പിശാച്' എത്തിയപ്പോൾ എന്ന് പറഞ്ഞാണ് ഇരകളിൽ ഒരാളായ മുഹമ്മദ് സിദ്ദിഖി സംസാരിച്ചത്. ആക്രമണത്തിൽ ഇദ്ദേഹത്തിെൻറ കയ്യിൽ വെടിയേറ്റിരുന്നു.'അതെ, നിരപരാധികളെ കൊല്ലാനുള്ള ദുരുദ്ദേശത്തോടെ നിങ്ങൾ ദൈവത്തിെൻറ ഭവനത്തിൽ പ്രവേശിച്ചതിനാലാണ് ഞാൻ പിശാച് എന്ന് വിളിക്കുന്നത്.
എെൻറ സുഹൃത്തുക്കളുടെയും കുടുംബത്തിെൻറയും സ്വപ്നങ്ങളെ നിെൻറ ഭീരുത്വം നിറഞ്ഞ പ്രവർത്തി നശിപ്പിച്ചു'- മുഹമ്മദ് സിദ്ദിഖി പറഞ്ഞു. ഇത് കേൾക്കവെ ടറൻറ് തെൻറ താടി പതുക്കെ ഇളക്കുന്നുണ്ടായിരുന്നു. മകൻ സയ്യിദ് കൊല്ലപ്പെട്ടതിനെ തുടർന്ന് വിചാരണക്കായി കോടതിയിലെത്തിയ നോറൈനി മിൽനെ 'നിന്നെ ഞാൻ മരിച്ചവനായാണ് കാണുന്നതെന്നും ഈ ലോകത്ത് നിനക്ക് എന്ത് ശിക്ഷ ലഭിച്ചാലും ഒരിക്കലും മതിയാകില്ല'എന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.