ജി20 ഉച്ചകോടി തുടങ്ങി; കാലാവസ്ഥ വ്യതിയാനവും കോവിഡും ചർച്ച
text_fieldsറോം: കോവിഡും കാലാവസ്ഥ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധികൾ ചർച്ച ചെയ്യാൻ ജി20 രാഷ്ട്രത്തലവന്മാർ റോമിൽ. കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം ആദ്യമായാണ് ജി20 നേതാക്കൾ മുഖാമുഖം കാണുന്നത്. അതേസമയം ചൈന, റഷ്യ രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.വിഡിയോ ലിങ്ക് വഴിയാണ് ഇരുവരും സമ്മേളനം വീക്ഷിക്കുന്നത്.
ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി റോമിലെ നുവോല ക്ലൗഡിൽ രാഷ്ട്രനേതാക്കളെ സ്വാഗതം ചെയ്തു. കോവിഡിനെ തുടർന്നുള്ള രാജ്യങ്ങളുടെ ആരോഗ്യ-സമ്പദ് വ്യവസ്ഥയായിരുന്നു ആദ്യ ദിവസത്തെ പ്രധാന ചർച്ച. അതോടൊപ്പം ഇറാെൻറ ആണവ പദ്ധതിയെക്കുറിച്ചും യു.എസ് പ്രസിഡൻറ് ജോബൈഡനും ജർമൻ ചാൻസലർ അംഗല മെർകലും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചർച്ച ചെയ്യും. ദരിദ്ര രാജ്യങ്ങൾക്ക് കൂടുതൽ വാക്സിൻ ഡോസുകൾ നൽകണമെന്ന് ജി20 ആവശ്യപ്പെട്ടു.
ഇറ്റാലിയൻ പ്രധാനമന്ത്രിയാണ് ഈ വിഷയത്തിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചത്. വികസിത രാജ്യങ്ങളിലെ 70 ശതമാനം ആളുകളും വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ദരിദ്രരാജ്യങ്ങളിൽ ആവശ്യത്തിനുപോലും വാക്സിൻ ലഭിച്ചിട്ടില്ല. ഇതു ധാർമികതയല്ലെന്നും ദരിദ്രരാജ്യങ്ങൾക്ക് വാക്സിൻ ലഭ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും മരിയോ ദ്രാഗി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.