എണ്ണ ടാങ്കർ ആക്രമണം: ജി7 ആരോപണം തള്ളി ഇറാൻ
text_fieldsതെഹ്റാൻ: ഒമാൻ തീരത്തിനടുത്ത് അറബിക്കടലിൽ വെച്ച് ഇസ്രായേൽ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന ജി7 രാഷ്ട്രങ്ങളുടെ ആരോപണങ്ങൾ തള്ളി ഭരണകൂടം.
ഇറാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ടാങ്കർ ആക്രമിച്ചത് ഇറാനാണെന്നത് ഇസ്രായേലിെൻറ ഭാവനാസൃഷ്ടിയാണെന്നും ഇതു പോലെ മുമ്പ് നിരവധി തവണ രാജ്യത്തെ അവർ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് സഈദ് ഖതിബ്സദേഹ് അറിയിച്ചു. ഇതുസംബന്ധിച്ച് ജി7 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് പ്രസ്താവനയിറക്കിയത്.
രണ്ട് നാവികരുടെ മരണത്തിനിടയാക്കിയ ജൂലൈ 29നു നടന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എല്ലാ തെളിവുകളും ഇറാന് എതിരാണെന്നുമായിരുന്നു ജി7 രാജ്യങ്ങളുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.