Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽനിന്നുള്ള...

ഗസ്സയിൽനിന്നുള്ള വാർത്തകളും മരിക്കുന്നു; പുറത്തുവരുന്നത് ഇസ്രായേൽ വളച്ചൊടിച്ച വിവരങ്ങൾ

text_fields
bookmark_border
ഗസ്സയിൽനിന്നുള്ള വാർത്തകളും മരിക്കുന്നു; പുറത്തുവരുന്നത് ഇസ്രായേൽ വളച്ചൊടിച്ച വിവരങ്ങൾ
cancel

ഗസ്സ: ഇസ്രായേൽ അധിനിവേശ സൈന്യം വെള്ളവും വെളിച്ചവും വൈദ്യുതിയും വാർത്താ വിനിമയ സംവിധാനവും തകർത്ത ഗസ്സയിൽനിന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ വാർത്തകളുടെ വരവും നിലക്കുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യമാണ് ഗസ്സയിലെന്ന് അധിനിവേശ കിഴക്കൻ ജറുസലേമിൽ നിന്നുള്ള അൽജസീറ റിപ്പോർട്ടർ റോറി ചാലാൻഡ്സ് പറയുന്നു.

നിരവധി മാധ്യമപ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും ഇതിനകം കൊല്ലപ്പെടുത്തിയ ഗസ്സയിൽ, തുർക്കി വാർത്താ ഏജൻസിയുടെ മാധ്യമപ്രവർത്തകർക്ക്​ നേരെവരെ ആക്രമണം നടന്നിരുന്നു. ഇസ്രായേൽ പുറത്തുവിടുന്ന വള​െച്ചാടിച്ച ഏകപക്ഷീയ വാർത്തകൾ മാത്രമാണ് മാധ്യമങ്ങൾ ആശ്രയിക്കുന്നത്. അൽശിഫ ആശുപത്രിയിൽ ഹമാസ് ടണൽ, അൽശിഫയിൽ ആയുധം കണ്ടെടുത്തു, ഇൻകുബേറ്റർ വിതരണം ചെയ്തു തുടങ്ങിയ വ്യാജവാർത്തകൾ ഉദാഹരണം. അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഏതാനും സമൂഹമാധ്യമ ആക്ടിവിസ്റ്റുകളും ഫ്രീലാൻസ് ജേണലിസ്റ്റുകളും നൽകുന്ന റിപ്പോർട്ടുകൾ മാത്രമാണ് ഇതിന് അപവാദം.

യുദ്ധമുഖത്ത് ജീവന് സുരക്ഷിതത്വമില്ലാത്തതിനാൽ നേരിട്ട് പോയി റിപ്പോർട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും സൈന്യം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും കാരണം ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള വിവരണങ്ങൾ മാത്രമേ ചിലപ്പോൾ ലഭിക്കുന്നുള്ളൂ എന്ന് റോറി പറഞ്ഞു. ഇസ്രായേലിന്റെ നിർമിതവാർത്തകളാണ് മിക്ക വാർത്താ ഏജൻസികളും ആശ്രയിക്കുന്നത്.

ഈ ആഴ്ച ഗസ്സയിൽ ​കൊല്ല​പ്പെട്ടവരുടെ കണക്ക് പോലും തങ്ങൾക്ക് ലഭിക്കുന്നി​ല്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വിവരങ്ങളുടെ അഭാവം ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം അറിയിച്ചു. ഗാസയിലെ 66 ആശുപത്രികളിൽ പത്തെണ്ണം മാത്രമാണ് ഇപ്പോൾ നാമമാത്ര സൗകര്യങ്ങ​േളാടെ പ്രവർത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflictfreedom of press
News Summary - Gaza: A one-way flow of information
Next Story