Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ...

ഗസ്സയിൽ മനുഷ്യക്കുരുതിയുടെ ആറുനാൾ; മരണം 140

text_fields
bookmark_border
ഗസ്സയിൽ മനുഷ്യക്കുരുതിയുടെ ആറുനാൾ; മരണം 140
cancel

ഗ​സ്സ സി​റ്റി: ഫ​ല​സ്​​തീ​നു​നേ​രെ​ ഇസ്രായേൽ നടത്തുന്ന ‍യു​ദ്ധ​സ​മാ​ന​ ആ​ക്ര​മ​ണം ‍ആ​റുനാൾ പിന്നിടവേ മരണം 140 കവിഞ്ഞു. ഹ​മാ​സി​‍െൻറ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത്​ ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ ഇ​തേ​വ​രെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

ശനിയാഴ്ച ​ഗസ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നോ​ട്​ ചേ​ർ​ന്ന വീ​ടി​നു​മു​ക​ളി​ൽ ബോം​ബ്​ വ​ർ​ഷി​ച്ചു. എ​ട്ടു കു​ട്ടി​ക​ള​ട​ക്കം കു​ടും​ബ​ത്തി​ലെ പ​ത്തു പേ​രാ​ണ്​ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 15 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​ഞ്ചു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​െ​ന ജീ​വ​നോ​ടെ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ളി​ൽ നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി.


കു​ടും​ബം താ​മ​സി​ച്ച ഗ​സ്സ​യി​ലെ ശാ​ത്തി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നോ​ട്​ ചേ​ർ​ന്ന മൂ​ന്നു​നി​ല വീ​ട്​ ബോം​ബ്​ വീ​ണ്​ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ടി​ഞ്ഞു. ഒ​ഴി​ഞ്ഞു​പോ​വാ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​തെ​യാ​ണ്​ ഇ​സ്രാ​യേ​ൽ യു​ദ്ധ വി​മാ​നം ബോം​ബി​ട്ട​ത്.

അ​ൽ​ജ​സീ​റ, അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സ്​ തു​ട​ങ്ങി​യ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ബഹുനില കെ​ട്ടി​ടം ഇസ്രായേൽ ​പൂർണമായും തകർത്തു. ഗ​സ്സ സി​റ്റി​യി​ലെ ജലാ കെട്ടിടം വ്യോ​മാ​ക്ര​മ​ണ​ത്തി​ലാണ്​ നി​ലം​പൊ​ത്തിയത്​.

അ​തി​നി​ടെ, അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ബോം​ബി​ട്ട​തി​ന്​ തി​രി​ച്ച​ടി​യാ​യി ഹ​മാ​സ്​ ന​ട​ത്തി​യ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഇ​സ്രാ​യേ​ൽ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​ധ്യ ഇ​സ്രാ​യേ​ലി​ലെ റാ​മ​ത്ത്​ ഗാ​ൻ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നി​ന്​ മു​ക​ളി​ലാ​ണ്​ റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്​്. ഹ​മാ​സ്​ അ​യ​ച്ച നി​ര​വ​ധി റോ​ക്ക​റ്റു​ക​ൾ ഇ​​സ്രാ​യേ​ലി​‍െൻറ അ​യേ​ൺ ഡോം ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ൽ ത​ട്ടി നി​ല​ത്തെ​ത്താ​റി​ല്ല. എ​ന്നാ​ൽ, റ​ഡാ​റി​‍െൻറ ക​ണ്ണി​ൽ​പെ​ടാ​തെ റോ​ക്ക​റ്റു​ക​ൾ ന​ഗ​ര​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും പ​തി​ക്കു​ന്നു​ണ്ട്​്.


അ​തി​നി​ടെ, ഇ​സ്രാ​യേ​ലി​ൽ ജൂ​ത-​അ​റ​ബ്​ സം​ഘ​ർ​ഷം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. 1948ലെ ​ഫ​ല​സ്​​തീ​ൻ വം​ശ​ശു​ദ്ധീ​ക​ര​ണ​ത്തി​‍െൻറ ദി​ന​മാ​യി അ​നു​സ്​​മ​രി​ക്കു​ന്ന ന​ഖ്​​ബ ദി​ന​ത്തി​‍െൻറ ഭാ​ഗ​മാ​യി അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​​ബാ​ങ്കി​ലെ ന​ഗ​ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ്​ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ ഇ​വി​ടെ ഇ​തു​വ​രെ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​​ണ്ട്. ​അ​റ​ബി​ക​ളും ജൂ​ത​രും ഇ​ട​ക​ല​ർ​ന്ന്​ താ​മ​സി​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ വം​ശീ​യ സം​ഘ​ട്ട​നം രൂ​ക്ഷ​മാ​ണ്. ക​ട​ക​ളും കെ​ട്ടി​ട​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും ചേ​രി​തി​രി​ഞ്ഞ്​ ആ​ക്ര​മി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്​.


അ​തി​നി​ടെ, ഇ​രു​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്ന​തി​നാ​യി യു.​എ​സ്​ പ്ര​തി​നി​ധി ഹാ​ദി അം​റ്​ തെ​ൽ​അ​വീ​വി​ലെ​ത്തി. നേ​ര​ത്തേ ഈ​ജി​പ്​​തി​‍െൻറ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം ഇ​സ്രാ​യേ​ൽ ത​ള്ളി​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaisraelpalastineGazzaUnderAttack
News Summary - Gaza: At least 140 killed in Palestinian territory since Monday
Next Story