ഗസ്സ വെടിനിർത്തൽ കരാർ 20നുമുമ്പ് –അമേരിക്ക
text_fieldsവില്ല്യം ബേൺസ്
ജറൂസലം: ഗസ്സ വെടിനിർത്തൽ, ബന്ദി മോചന ചർച്ച വളരെ ഗൗരവത്തിലാണ് നടക്കുന്നതെന്നും ആഴ്ചകൾക്കുള്ളിൽ കരാർ ഒപ്പിടാൻ സാധ്യതയുണ്ടെന്നും യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ തലവൻ വില്ല്യം ബേൺസ്. ഗസ്സ മുനമ്പിലെ ഫലസ്തീനികളും ബന്ദികളും ദുരിത സാഹചര്യത്തിൽ കഴിയുന്നതിനാൽ അടിയന്തരമായി വെടിനിർത്തൽ കരാർ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധി കഴിയും മുമ്പ് വെടിനിർത്തൽ നിലവിൽവരുമെന്നും നാഷനൽ പബ്ലിക് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വില്ല്യംസ് പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാറിനായി ബൈഡൻ ഭരണകൂടം കഠിനശ്രമം നടത്തുന്നുണ്ടെന്നും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സഹകരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജനുവരി 20നുമുമ്പ് വെടിനിർത്തൽ കരാർ സാധ്യമാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബിയും പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ചില വിട്ടുവീഴ്ചകളും കഠിനാധ്വാനവും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.